HOME
DETAILS
MAL
യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആര്.ടി.സി
backup
August 27 2018 | 06:08 AM
പയ്യന്നൂര്‍: കെ.എസ്.ആര്.ടി.സി പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെ പെരുവഴിയിലാക്കി അധികൃതര്‍. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്തവരാണ് ദുരിതത്തിലായത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ പയ്യന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്.ടി.സി സ്കാനിയ ബസാണ് യാത്ര റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കിയത്.
ഗള്‍ഫിലേക്ക് പോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നവരും വിദ്യാഭ്യാസ ആവശ്യാര്‍ഥം പോകുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് പെരുവഴിയിലായത്. യാത്രക്കാരും ഡിപ്പോയിലെ ഓഫിസര്‍മാരും തമ്മിലുള്ള വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയപ്പോള്‍ എ.എസ്.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."