നഗരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നു
പാലക്കാട്: നഗരത്തിലെ മാലിന്യ പ്രശ്‌നം 75നാള്‍ പിന്നിടുമ്പോഴും നഗരസഭയുടെ നടപടികള്‍ വഴിപാടാവുന്നു. ഫെബ്രുവരി 19ന് കൂട്ടുപാതയില ട്രഞ്ചിംഗ് ഗ്രൗണ്ടിലുണ്ടായി തീപിടുത്തത്തെ തുടര്‍ന്ന് നഗരത്തിലെ മാലിന്യ നീക്കം നിലച്ചതാണ് നഗരവാസികളെ ദുരിതത്തിലാക്കുന്നത്.
കൊടുമ്പ് പഞ്ചായത്തില്‍പ്പെട്ട കൂട്ടുപാതയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ സ്ഥിതിയും നഗരസഭയിലെ മാലിന്യ പ്രശ്‌നം സംബന്ധിച്ച ജില്ലാ കലക്ടറുടെയും മന്ത്രിയുടെയും മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ പോലും കണ്ടില്ല. ഫലമോ മാലിന്യ പ്രശ്‌നം 70നാള്‍ പിന്നിടുമ്പോള്‍ നഗരപരിധിയില്‍ അവശേഷിക്കുന്നത് 600 ടണ്‍ മാലിന്യമാണ്. നഗരസഭയില്‍പ്പെട്ട 52 വാര്‍ടുകളിലെ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നുമുള്ള മാലിന്യമാണ് എന്തുചെയ്യണമെന്നറിയാതെ വിവിധയിടങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ഇതനു പുറമെ നഗരത്തിലെ മിക്ക റോഡുകളിലും വശങ്ങളിലും മാലിന്യ മാലിന്യക്കൂമ്പാരം നിറയുന്ന കാഴ്ചയാണ്. ഇടതുപക്ഷം ഭരിക്കുന്ന കൊടുമ്പ് പഞ്ചായത്തും ബിജെപി ഭരിക്കുന്ന നഗരസഭയും കോണ്‍ഗ്രസിന്റെ കാലത്തുണ്ടാക്കിയ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ കരാറും ചൊല്ലി പരസ്പരം പഴിചാരി മാലിന്യ പ്രശ്‌നം നീറിപ്പുകയുകയാണ്. പ്രതിദിനം 105 ടണ്‍ മാലിന്യമാണ് നഗര പരിധിയില്‍ നിന്നും ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാല് മാലിന്യ നീക്കം നിലച്ചതോടെ നഗരസഭയിലുള്‍പ്പെടുന്ന പ്രദേശത്തെ ഫ്‌ളാറ്റുകളില്‍ വീടുകളിലും മാത്രം 40000 മെട്രിക് ടണ്‍ മാലിന്യം അവശേഷിക്കുന്നുവെന്നാണ് വിവിധ സംഘടനകള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ യു.ഡി.എഫും എല്‍.ഡി.എഫും നഗരസഭയിലെ മാലിന്യ പ്രശ്‌നം വിഷയമാക്കിയിരിക്കുകയാണ്. നഗരത്തിന്റെ മാലിന്യപ്രശ്‌നം 70 നാള്‍ പിന്നിടുമ്പോഴും പരിഹരിക്കാന്‍ കഴിയാത്തതില്‍ നഗരത്തില്‍ 52 വാര്‍ഡുകളിലെ വോട്ടര്‍മാരും ബി.ജെ.പിക്ക് വോട്ടു ബഹിഷ്‌കരിക്കാനുള്ള നിലപാടിലാണ്. നഗരത്തില്‍ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി സ്ഥാപിച്ച മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളും നോക്കുകുത്തികളാവുകയാണ്.
നഗരത്തിലെ മാലിന്യ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാന്‍ത്തിടത്തോളം നഗരവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന സാഹചര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."