സംസ്ഥാന സഹ. ബാങ്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം സ്റ്റേ ചെയ്തു
തിരുവനന്തപുരം: സെപ്റ്റംബര്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനം മൂന്നാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. നിരവധി ഹരജികളില്‍ തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടാണ് കോടതിവിധി. തെരഞ്ഞെടുപ്പ് വിജ്ഞാപനം സഹകരണ ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമാണെന്നും കൊവിഡ് കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ജനങ്ങളുടെയും സഹകാരികളുടെയും പൊതുതാല്പര്യത്തിനു ഗുണകരമല്ലെന്നുമുള്ള വാദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് രാജാ വിജയരാഘവന് വിധി പ്രസ്താവിച്ചത്.
സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധവും സംസ്ഥാനത്തെ സഹകരണ മേഖലയുടെ തകര്‍ച്ചയ്ക്കും വഴിവച്ചതുമായ തീരുമാനങ്ങള്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിച്ച് പഴയ ത്രിതല സംവിധാനത്തിലേക്ക് മടങ്ങിപ്പോകാന്‍ ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ തയാറാകണമെന്ന് സഹകരണ ജനാധിപത്യവേദി ചെയര്മാന് അഡ്വ. കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.
കേരള ബാങ്ക് രൂപീകൃമായി എന്ന പേരില്‍ അതിന്റെ പേരിലുള്ള പുതിയ ഓഫിസുകളുടെ പ്രവര്‍ത്തനവും കേരള ബാങ്ക് എന്ന പേരുപയോഗിക്കുന്നതും അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."