ദുരിതാശ്വാസം: കൈകോര്‍ത്ത് നാട്
മാവൂര്‍: ഡി.സി.എഫ് ചെറൂപ്പയുടെ മാവൂരിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ദുരിതാശ്വാസ ഫണ്ടിന്റെ വിതരണോദ്ഘാടനം മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൂസ വള്ളിക്കാടന്‍ തെങ്ങിലക്കടവില്‍ നിര്‍വഹിച്ചു. പരേതനായ ശ്രീധരന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഡി.സി.എഫ് സെക്രട്ടറി വി.കെ ശരീഫ്, ഫാസില്‍, അയ്യൂബ്, ജനീസ്, ഹുസൈന്‍കുട്ടി, ശറഫുദ്ദീന്‍, ഇല്യാസ്, രസ അന്‍വര്‍, സലാഹുദ്ദീന്‍, ഫാസില്‍, ഹസീബ്, റാഷിദ്, ജംഷീര്‍, മുസമ്മില്‍, റിയാസ്, ഹംനാസ്, നൗഫല്‍ സംബന്ധിച്ചു.
താമരശ്ശേരി: കാലവര്‍ഷക്കെടുതി മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത നൂറോളം കുടുംബങ്ങള്‍ക്ക് തച്ചംപൊയില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഓണക്കിറ്റ് വിതരണം ചെയ്തു.
ദുബൈ കെ.എം.സി.സി കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് എം.ടി.എ സലാം ഉദ്ഘാടനം ചെയ്തു. എ.കെ ലത്തീഫ് തച്ചംപൊയില്‍ അധ്യക്ഷനായി. പി.സി നാസര്‍, എ.പി അബൂബക്കര്‍, എന്‍.പി മുഹമ്മദലി മാസ്റ്റര്‍, ഇസ്ഹാഖ് ചാലക്കര, ടി.പി .കെ ഇബ്രാഹിം മാസ്റ്റര്‍, എന്‍.കെ ഖാദര്‍ മാസ്റ്റര്‍, വി.എം ഇമ്പിച്ചി ഹാജി, അബ്ദുറഹ്മാന്‍കുട്ടി മാസ്റ്റര്‍, ഒ.കെ റസാഖ്, ജലീല്‍ എയര്‍ സീലാന്റ്, എന്‍.പി ഭാസ്‌കരന്‍, വേലായുധന്‍, ഷംസുദ്ദീന്‍ കുന്നുംപുറം, പി.സി ഇഖ്ബാല്‍,സി.പി ഖാദര്‍, ജലീല്‍ തച്ചംപൊയില്‍ സംസാരിച്ചു.
ഓട്ടോ ഡ്രൈവര്‍മാരുടെ കാരുണ്യസ്പര്‍ശം
കൂടരഞ്ഞി: ദുരിത ബാധിതര്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി കൂടരഞ്ഞി സി.ഐ.ടി.യു സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍. കഴിഞ്ഞ ഒരു ദിവസത്തെ കലക്ഷന്‍ തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ചിരിക്കുകയാണ് ഇവര്‍.
ഓട്ടോയുടെ ഇരുവശങ്ങളിലും 'കൂടപ്പിറപ്പുകള്‍ക്കൊരു കൈത്താങ്ങ്' എന്നു സ്റ്റിക്കര്‍ പതിച്ചാണ് ഓട്ടോറിക്ഷകളെല്ലാം ഓടിയത്. ഇരുപത്തഞ്ചോളം ഓട്ടോറിക്ഷ ആണ് ഈ ട്രാക്കില്‍ ഓടുന്നത്. ഇവരില്‍ പല ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ വീടുകള്‍ക്കും കൂടരഞ്ഞിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും കനത്ത മഴയിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
എളേറ്റില്‍: പ്രളയ ദുരിതം അനുഭവിക്കുന്ന വയനാട് പൊഴുതന പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ചളിക്കോട് എ.എം.എല്‍.പി.സ്‌കൂള്‍ അധ്യാപക, വിദ്യാഥി കൂട്ടായ്മ വീട്ടുപകരണ കിറ്റ് നല്‍കി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക സഫിയ കിറ്റുകള്‍ പി.ടി.എ പ്രതിനിധികള്‍ക്ക് കൈമാറി. കെ.കെ അബു, കെ.കെ ഹംസ, പി.സി കാതിരി, പി.സി അമ്മദ്കുട്ടി, പി.സി സലാം സംബന്ധിച്ചു. പൊഴുതന ഗ്രാമത്തില്‍ കിറ്റ് വിതരണത്തിന്ന് മുജീബ് ചളിക്കോട്, കെ. മുനീര്‍, സറീന ടീച്ചര്‍, എം.പി റാബിയ നേതൃത്വം നല്‍കി.
മുക്കം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിച്ച പ്രദേശത്തെ 50 പേര്‍ക്ക് പന്നിക്കോട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണക്കോടി നല്‍കി. പന്നിക്കോട് നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും നാട്ടുകാരനുമായ സനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ആര്‍.എം.യു ജില്ലാ ട്രഷറര്‍ റഫീഖ് തോട്ടുമുക്കത്തിനുള്ള ഉപഹാരവും അദ്ദേഹം സമര്‍പ്പിച്ചു. മജീദ് പുളിക്കല്‍ അധ്യക്ഷനായി. മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു, സക്കീര്‍ താന്നിക്കല്‍തൊടി, ഉണ്ണി കൊട്ടാരത്തില്‍, രമേശ് പണിക്കര്‍, മജീദ് പുതുക്കുടി, ബാബു പൊലുകുന്നത്ത്, ബഷീര്‍ പാലാട്ട്, ടി.കെ ജാഫര്‍, സാദിഖ് പാറപ്പുറത്ത്, ഷാജി പരപ്പില്‍ സംസാരിച്ചു.
ഓമശ്ശേരി: അന്‍പത് കുടുംബങ്ങള്‍ക്ക് വെസ്റ്റ് വെണ്ണക്കോട് കൈവേലി മുക്ക് മുസ്‌ലിം ലീഗിന്റെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ല് ഓണത്തിനോടനുബന്ധിച്ച് കിറ്റുകള്‍ നല്‍കി. ഭക്ഷ്യ വസ്തുക്കളടങ്ങിയ അന്‍പത് കിറ്റുകളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി. മുഹമ്മദ് ഹാജി അധ്യക്ഷനായി. പി.വി സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ കെ.എം.സി.സി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി യൂനുസ് അമ്പലക്കണ്ടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കുഞ്ഞാലി കാരന്തൂര്‍, വി.കെ നസീം, ശരീഫ് കാരന്തൂര്‍, കെ.ടി ബഷീര്‍, കെ.പി റഫീഖ്, കെ.പി ശുക്കൂര്‍, പി. കബീര്‍, കെ.കെ ഹകീം, പി. ഷാഫി, കെ.കെ വാരിസ്, ടി. ശമീര്‍ എന്നിവര്‍ സംസാരിച്ചു. സി.കെ റസാഖ് മാസ്റ്റര്‍ സ്വാഗതവും സഹദ് കൈവേലിമുക്ക് നന്ദിയും പറഞ്ഞു.
പഠനോപകരണങ്ങള്‍
നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫിന്റെ കൈത്താങ്ങ്
കുന്ദമംഗലം: പ്രളയത്തില്‍ പഠനോപകരണം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി കുന്ദമംഗലം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി.
വെള്ളപ്പൊക്കത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം ദലിത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ യു.സി രാമന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് അന്‍ഫാസ് കാരന്തൂര്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒളോങ്ങല്‍ ഉസ്സയിന്‍, സി. ഗഫൂര്‍, അജാസ് പിലാശ്ശേരി, ട്രഷറര്‍ ബാസിത്ത് പന്തീര്‍പ്പാടം, സിറാജ് ചൂലാംവയല്‍, ജുനൈസ് മുറിയനാല്‍, ജാസിര്‍ ചാത്തന്‍കാവ്, ഫാഷിര്‍ പടനിലം, ബഷീര്‍ മാസ്റ്റര്‍ കാരന്തൂര്‍, ആഷിക്, ഷിഫാര്‍, ഹാറൂണ്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."