പാറ്റാനികുന്ന് ഉരുള്‍ പൊട്ടലില്‍ രക്ഷപെട്ടത് മഹാഭാഗ്യം കൊണ്ടെന്ന് നാട്ടുകാര്‍
കല്‍പ്പറ്റ: മണിക്കുന്ന് മലയുടെ താഴ്വാര പ്രദേശമായ പുത്തൂര്‍വയല്‍ പാറ്റാനിക്കുന്നില് ഉണ്ടായ ഉരുള്‍ പൊട്ടിന്റെ ഞെട്ടലില്‍ നിന്നും പ്രദേശവാസികള്‍ക്ക് ഇനിയും മുക്തി നേടാനായിട്ടില്ല.
കഴിഞ്ഞ എട്ടാം തീയതി രാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രദേശത്ത് വലിയ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. പ്രദേശത്തെ നാശം കണക്കാക്കാന്‍ ആരും എത്തിയിട്ടില്ലന്ന് പ്രദേശവാസികള്‍ പരാതിപെടുന്നു. ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകരാതിരുന്നതും ആളപായം ഒഴിവായതും മഹാഭാഗ്യം കൊണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റാട്ടകൊല്ലിയില്‍ നിന്നും പാറ്റാനി കുന്നിലേക്കുള്ള മണ്റോഡില് നിന്നുമാണ് ഉരുള്‍ പൊട്ടിയത്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തെ മരങ്ങളും പാറക്കൂട്ടങ്ങളും മണ്ണുമാണ് ഒഴുകി പോയത്. ശോഭാനം ജയന്റെ വീടിനോട് ചേര്‍ന്നാണ് ഉരുള്‍ പൊട്ടിയെങ്കിലും വീട് തകരാതെ അവശേഷിച്ചു. പ്രദേശത്ത് പത്തിലേറെ വീടുകള്‍ ഉണ്ട്. ദൈവത്തിന്റെ കാവല്‍ കൊണ്ടാണ് തങ്ങളുടെ ജീവന് തിരിച്ചുകിട്ടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ജില്ലയിലെ മറ്റു ഉരുള്‍ പൊട്ടലുകള്‍ നടന്ന ശേഷം നഷ്ടം കണക്കാക്കാറായി അധികൃതര്‍ എത്തിയെങ്കിലും പറ്റാനികുന്നിലേക്ക് കാര്യമായി ആരും എത്തിയിട്ടില്ലന്നും പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."