ട്രെന്‍ഡ് സ്റ്റെപ് പ്രോഗ്രാം അഭിനന്ദനാര്‍ഹം: അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ്
കോഴിക്കോട്: കൗമാര പ്രായത്തിലെ കുട്ടികളിലെ താല്പര്യവും അഭിരുചിയും മനസ്സിലാക്കി ട്രാക്ക് ചെയ്തു ഒഴിവു ദിവസങ്ങളില്‍ പരിശീലനം നല്‍കി വളര്‍ത്തിക്കൊണ്ട് വരാനുള്ള എസ്.കെ.എസ്.എസ്.എഫ് ട്രെന്‍ഡ് പ്രോഗ്രാം അഭിനന്ദനര്‍ഹവും ആശാവഹവുമെന്ന് അബൂബക്കര്‍ സിദ്ദീഖ് ഐ.എ. എസ്. നിരന്തര പരിശീലനവും പരിശ്രമവും ഏത് പരീക്ഷാ കവാടവും തുറക്കാനുള്ള താക്കോലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ട്രെന്‍ഡിന് കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള മൂന്ന് ദിവസത്തെ സിവില്‍ സര്‍വിസ് ബോധവല്‍ക്കരണ വെബിനാര്‍ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാഹിദ് തിരുവള്ളൂര്‍ ഐ.ഐ.എസ്, എസ്.വി മുഹമ്മദലി, മുഹമ്മദ് യാസീന്‍, മനാഫ് കെ, മുഹന്നത് എം. പി, മുഹമ്മദ് പി തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ. മജീദ് കൊടക്കാട്, റഷീദ് കൊടിയൂറ, ശാഫി മാസ്റ്റര്‍ ആട്ടീരി, ജംഷീര്‍ വാഫി കൊടക് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."