തലശ്ശേരി മണ്ഡലത്തില്‍ പോളിങ് ശതമാനം വര്‍ധിച്ചു
തലശ്ശേരി: വടകര ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ തലശ്ശേരി മണ്ഡലത്തില്‍ വോട്ടിങ് ശതമാനം വര്‍ധിച്ചു. 78.72 ശതമാനമായിരുന്നു 2014 കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലഭിച്ചത്. ഇത്തവണ 80.33 ശതമാനമായി ഉയര്‍ന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ ശക്തമായ പോരാട്ടം തന്നെയായിരുന്നു തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പോളിങ് ശതമാനം കൂടിയതോടുകൂടി ഇരുമുന്നണികളും വിജയസാധ്യത ഉറപ്പിക്കുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ തുടക്കം പ്രചരണം ശക്തമായി ആരംഭിച്ചിരുന്നു.
യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സങ്കീര്‍ണത ഉണ്ടായെങ്കിലും കെ. മുരളീധരന്‍ പ്രചരണ രംഗത്തെത്തിയതോടെ സ്ഥിതി മാറി. ബി.ജി.പി സ്ഥാനാര്‍ഥി വി.കെ സജീവനും കൂടുതല്‍ വോട്ടുകള്‍ നേടി മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് പറയുന്നത്.
എല്‍.ഡി.എഫിന് ഭൂരിപക്ഷം കൂടുതല്‍ ലഭിക്കുക തലശ്ശേരി മണ്ഡലത്തില്‍ നിന്നാണെന്നാണ് പാര്‍ട്ടി നേതാക്കളുടെ കണക്കൂകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."