മുഖ്യന്റെ പ്രതികരണം പരാജയഭീതിയില്‍ നിന്നും ഉടലെടുത്തത്: കെ. സുധാകരന്‍
തളിപ്പറമ്പ് : മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പിണറായി വിജയന്റെ പ്രതികരണം പരാജയഭീതിയില്‍ നിന്നും ഉടലെടുത്തതാണെന്ന് കെ. സുധാകരന്‍. കള്ളവോട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ വ്യാപകമായി അക്രമിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സി.പി.എം അക്രമത്തില്‍ പരുക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനോവികാരത്തിനനുസരിച്ച് പ്രതികരിക്കുന്നയാളാണ് പിണറായി വിജയന്‍. യു.ഡി.എഫ് ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിച്ച മൂന്ന് പേര്‍ക്കാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ സി.പി.എം അക്രമത്തില്‍ പരുക്കേറ്റത്. വടക്കാഞ്ചേരി എ.എല്‍.പി സ്‌കൂളില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റുമാരായിരുന്ന പാറാട് സ്വദേശി സി. ലത്തീഫ്, വടക്കാഞ്ചേരിയിലെ കെ.പി രാജീവന്‍ എന്നിവര്‍ക്കും നരിക്കോട് കൈവേലി ബൂത്ത് 80ല്‍ യു.ഡി.എഫ് ഏജന്റായിരുന്ന അലി കടാത്തറക്കുമാണ് അക്രമത്തില്‍ പരുക്കേറ്റത്. കെ സുധാകരനോടൊപ്പം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, സി.എം.പി നേതാവ് സി.എ അജീര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."