സുധാകരന്റെ ആരോപണം പരാജയം മുന്നില്‍കണ്ട്: സി.പി.എം
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ടും ക്രമക്കേടും നടന്നതായുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ ആരോപണം പരാജയം മുന്നില്‍ കണ്ടാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. യു.ഡി.എഫ് വാസ്തവ വിരുദ്ധമായി ഓരോ കാര്യങ്ങള്‍ പറഞ്ഞ് ആടിനെ പട്ടിയാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ യു.ഡി.എഫ് രാഷ്ട്രീയമോ വികസനമോ പറയാതെ അപവാദപ്രചരണങ്ങള്‍ മാത്രമാണ് പറഞ്ഞത്. സുധാകരന്റെ സ്വന്തം ഫേസ്ബുക്ക് പേജില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് വീഡിയോ പരസ്യം പുറത്തു വിട്ടത്.
മയ്യില്‍ അരിമ്പ്രയില്‍ ചീമേനി മോഡല്‍ ആക്രമമാണ് മുസ്‌ലിംലീഗുകാര്‍ നടത്തിയത്. ക്വട്ടേഷന്‍ സംഘം സി.പി.എം പ്രവര്‍ത്തകനായ പോളചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്താനാണ് ശ്രമിച്ചത്. കടവത്തൂരില്‍ ലീഗുകാര്‍ പൊലിസുകാര്‍ക്കെതിരേ ബോംബെറിഞ്ഞ് പരുക്കേല്‍പ്പിക്കുകയാരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനനിമിഷവും തെരഞ്ഞടുപ്പ് ദിവസവും എല്‍.ഡി.എഫിനെതിരേ യു.ഡി.എഫാണ് അക്രമം നടത്തിയെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കെ.കെ രാഗേഷ് എം.പി, താവം ബാലകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."