വനിതാ പണ്ഡിതര്‍ സമൂഹത്തില്‍ അനിവാര്യം: ഹൈദരലി തങ്ങള്‍
മാണിയൂര്‍: മതഭൗതിക വിദ്യാഭ്യാസം നേടിയ വനിതകള്‍ സമൂഹത്തിലുണ്ടാക്കുന്ന പരിവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ചെറുവത്തലയില്‍ വഫിയ്യ സ്ഥാപനമായ ശിഹാബ് തങ്ങള്‍ എജ്യൂക്കേഷനല്‍ അക്കാദമി കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വഫിയ്യ സ്ഥാപനങ്ങളുടെ പ്രസക്തി സമൂഹത്തില്‍ വര്‍ധിക്കുകയാണെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ കൂട്ട പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
പി.പി ഉമര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പാലത്തായി മൊയ്തു ഹാജി, മൊയ്തീന്‍ ഹാജി കമ്പില്‍, മണിയപ്പളളി അബൂട്ടി ഹാജി, സി.കെ.കെ മാണിയൂര്‍, അന്‍വര്‍ ഹൈദരി, പി.വി ബഷീര്‍ തലായില്‍, അഷ്‌റഫ് പട്ടാര, മാണിയൂര്‍ അബ്ദുല്ല ബാഖവി, ടി.പി അലി മുണ്ടേരി, വി.പി വമ്പന്‍, എന്‍.കെ കുഞ്ഞിമുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി കുണിയ, അഹ്മദ് ബഷീര്‍ ഫൈസി, ദാവൂദ് പാലോട്ടുപളളി, അബ്ദുല്‍ജലീല്‍ ഹസനി, ഇസ്മാഈല്‍ പടന്നോട്ട്, ഇബ്രാഹിം എടവച്ചാല്‍, പി.കെ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."