തെരഞ്ഞെടുപ്പ്: ജീവനക്കാര്‍ കഠിനാധ്വാനം ചെയ്തത് ഒന്നര മാസം
കാക്കനാട്: തെരഞ്ഞെടുപ്പു നടത്തിപ്പിന് അരങ്ങിലും അണിയറയിലുമായി പ്രയത്‌നിച്ചത് 14,052 ജീവനക്കാര്‍. കലക്ടറേറ്റ്, താലൂക്ക്, വില്ലേജ് ഓഫിസുകള്‍, 14 സഹവരണാധികാരിമാരുടെ ഓഫിസുകള്‍, അനു ബന്ധ ഓഫിസുകള്‍ എന്നിവിടങ്ങളിലെ മൂവായിരത്തോളം ജീവനക്കാര്‍ ഒന്നര മാസമായി കഠിനാധ്വാനം ചെയ്താണ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അരങ്ങില്‍ പ്രചാരണം തകര്‍ക്കുന്ന വേളയില്‍ അണിയറയില്‍ നൂറു കണക്കിനു ജീവനക്കാരാണ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാത്രിയും പകലും ജോലി ചെയ്തത്.
കലക്ടറേറ്റ്, ആര്‍ഡിഒ, താലൂക്ക്, വില്ലേജ്, സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസുകളിലെ ജീവനക്കാരാണ് പ്രധാനമായും തിരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്. കൃഷി, ഗ്രാമ വികസനം, സഹകരണം, സിവില്‍ സപ്ലൈസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, പഞ്ചായത്ത്, വനം വകുപ്പ് ജീവനക്കാരും തിരഞ്ഞെടുപ്പ് രംഗത്തു സജീവമായിരുന്നു.
ഈ വകുപ്പുകളുടെയെല്ലാം ജില്ലാ മേധാവികള്‍ സഹ വരണാധികാരിമാരാണ്. മറ്റു വകുപ്പകളിലെ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി ഒട്ടേറെ ഇലക്ഷന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുള്ളതിനാല്‍ അവിടങ്ങളിലെ ജീവനക്കാരും ഒരു മാസത്തോളമായി തിരഞ്ഞെടുപ്പിന്റെ ഭാഗമായി.
അവധി ദിനങ്ങളും ഇവര്‍ക്കു ബാധകമായില്ല. വിഷു,ഈസ്റ്റര്‍ ദിനങ്ങളില്‍ കലക്ടറേറ്റ് ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളും പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചിരുന്നു.തെരഞ്ഞെടുപ്പിന്റെ ആരവം ഒഴിഞ്ഞ ആശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയ നാള്‍ മുതല്‍ ജില്ലാ വരണാധികാരിയും കലക്ടറുമായ കെ. മുഹമ്മദ്. വൈ. സഫീറുള്ള, തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എസ്.ഷാജഹാന്‍ എന്നിവരും ജീവനക്കാര്‍ക്കൊപ്പം രാപ്പകല്‍ സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."