HOME
DETAILS

നിയമങ്ങള്‍ കാറ്റില്‍പറത്തി സ്‌കൂള്‍ ബസുകള്‍: അധികൃതര്‍ക്ക് മൗനം

  
backup
July 20 2016 | 23:07 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b4%a4

കക്കട്ടില്‍: സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റി കൊണ്ടു പോകുന്ന വാഹനങ്ങള്‍ ഏറെയും മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓടുന്നത് രക്ഷിതാക്കളില്‍ ആശങ്ക പരത്തുന്നു. ബസുകളിലും, മറ്റു വാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ചും, സഹായികളെ നിര്‍ത്താതെയുമാണ് മിക്കവാഹനങ്ങളും ഓടുന്നത്. ചിലര്‍ രക്ഷിതാക്കളോടും, പൊതുജനങ്ങളോടും മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം, വാഹനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മിക്കവയും പാലിക്കുന്നില്ലന്നും പരാതിയുണ്ട്. കുട്ടികള്‍ തെറിച്ചു വീഴാതിരിക്കാന്‍ ജനല്‍ വഴിയില്‍ ക്രോസ് ബാര്‍ സ്ഥാപിക്കേണ്ടതാണ്. എന്നാല്‍ ഇതു മിക്കവാഹനങ്ങള്‍ക്കുമില്ല.
പത്തു വര്‍ഷമെങ്കിലും ഡ്രൈവിങ് പരിചയമുള്ളവരെയാണ് ഡ്രൈവറായി നിയോഗിക്കേണ്ടത് ഇതും പലരും പാലിക്കുന്നില്ല. ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഫോണ്‍ വിവരം എഴുതി സൂക്ഷിക്കണമെന്ന നിര്‍ദേശവും കടലാസിലൊതുങ്ങിയിരിക്കുകയാണ്. സ്‌കൂള്‍ ബാഗുകള്‍ വെക്കാന്‍ പ്രത്യേക സംവിധാനവും, ഫസ്റ്റ് എയ്ഡ് ബോക്‌സും സാധനങ്ങളും നിര്‍ബന്ധമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സഹായിയായി നിയോഗിക്കരുതെന്നും, ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അമിതമായ ചാര്‍ജ് ഈടാക്കുന്ന വിദ്യാലയങ്ങള്‍ പോലും ഇവ പാലിക്കുന്നില്ലന്നു ആക്ഷേപമുണ്ട്. മിക്ക അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വാഹനങ്ങളിലും സഹായികളില്ലാത്ത അവസ്ഥയാണ്.
ജീപ്പ്, ഓട്ടോ, ടാക്‌സി വാഹനങ്ങളും വിദ്യാലയങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ സ്‌ക്കൂളുകള്‍ക്കായി ഓടുന്നുണ്ട്. അധികൃതര്‍ വാഹന പരിശോധനയ്ക്ക് തയ്യാറാവാത്ത തുകാരണം സ്‌കൂള്‍ അധികൃതരും, ഇവ ഗൗരവത്തിലെടുത്തിട്ടില്ല. കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങള്‍ മറ്റ് ഓട്ടമുള്ളവയായതിനാല്‍ അമിത വേഗത്തില്‍ ഓടുന്നതായും പരാതിയുണ്ട്. കുന്നുമ്മല്‍ ഉപജില്ലയില്‍ മാത്രം മിക്കവിദ്യാലയങ്ങളിലും സഹായികളില്ലാതെയാണ് സര്‍വ്വീസ് നടത്തുന്നത്. ഇതിനിടയില്‍ വാഹനം നേരത്തെ വരുന്നതും, വൈകുന്നതും, വാക്ക് തര്‍ക്കങ്ങള്‍ക്കിടയാക്കുന്നുണ്ട്. കനത്ത ചാര്‍ജ് ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ ചിലത് കാലപ്പഴക്കമുള്ളവയാണെന്നും പരാതിയുണ്ട്,

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  25 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago