പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ഥികളെ സമയം അറിയിക്കാന്‍ പി.എസ്.സിക്ക് നിര്‍ദേശം
മലപ്പുറം: പി.എസ്.സി പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ ക്ലോക്ക് ഘടിപ്പിക്കാന്‍ കഴിയില്ലെന്ന് പി.എസ്.സി അറിയിച്ച സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ സമയം കൃത്യമായ ഇടവേളകളില്‍ പറഞ്ഞുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പി.എസ്.സി സെക്രട്ടറിക്കാണ് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദേശം നല്‍കിയത്. മങ്കട സ്വദേശി മുഹമ്മദ് ഫാറൂഖ് സബാഹുദീന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പരീക്ഷാ കേന്ദ്രങ്ങളില്‍ ക്ലോക്ക് സ്ഥാപിക്കണമെങ്കില്‍ ഭീമമായ തുക ചെലവാകുമെന്നതിനാല്‍ പ്രായോഗികമല്ലെന്ന് പി.എസ്.എസ് അറിയിച്ചിരുന്നു. നിലവില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ ആരംഭിച്ച് ഓരോ അര മണിക്കൂറിലും ബെല്‍ മുഴക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമയ ക്രമീകരണം സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശയ കുഴപ്പമുണ്ടാകാനുള്ള സാഹചര്യം നിലവിലില്ലെന്നും പി.എസ്.സി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."