HOME
DETAILS

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഗവര്‍ണര്‍ ഇടപെട്ടു

  
backup
August 27 2020 | 19:08 PM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%80%e0%b4%aa-4

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. 'ഉചിതമായ പരിഗണനയ്ക്കായി അയയ്ക്കുന്നു' എന്നാണ് ഗവര്‍ണര്‍ ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കത്തില്‍ ആവശ്യപ്പെട്ട മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും ഫയലില്‍ പരാമര്‍ശമില്ല. ഫയല്‍ കത്തിനശിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് കത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ ഓഫിസിലെ ഫയലുകളുടെ ചുമതല സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ഓഫിസര്‍മാര്‍ക്കായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കത്തില്‍, ലൈഫ് മിഷനിലടക്കം മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ ദുരൂഹ ഇടപാടുകളും ഗവര്‍ണര്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തീപിടിത്തത്തെത്തുടര്‍ന്ന് സ്ഥലത്തെ സുരക്ഷ കൂട്ടാന്‍ 11 ശുപാര്‍ശകളുമായി സമിതി തലവനും ദുരന്തനിവാരണസമിതി സെക്രട്ടറിയുമായ ഡോ. എ. കൗശികന്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം കഴിയുന്നതുവരെ പൊതുഭരണ വകുപ്പിന്റെ പൊളിറ്റിക്കല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് ഒരു ഫയലും പുറത്തേക്ക് കൊണ്ടുപോകാനോ അകത്തേക്കു കൊണ്ടുവരാനോ പാടില്ല. 24 മണിക്കൂറും ഓഫിസിനകത്ത് സി.സി.ടി.വി പ്രവര്‍ത്തിപ്പിക്കണം. നിലവില്‍ ഓഫിസിനു പുറത്തു മാത്രമാണ് സി.സി.ടി.വി ഉള്ളത്. 24 മണിക്കൂറും ഇവിടെ പൊലിസ് കാവല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓണക്കാല അവധിയായതിനാല്‍ ഇതില്‍ ഇളവുകള്‍ വന്നേക്കാം. അതു പാടില്ല. കര്‍ശന സുരക്ഷ തന്നെ ഇവിടെയുണ്ടാകണം. തീപിടിത്തമുണ്ടായ സമയം വരെയുള്ള എല്ലാ ഫയലുകളും ഇ ഫയലുകളായോ എന്ന് കൃത്യമായി പരിശോധിക്കണം. പുറത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളെല്ലാം കൃത്യമായും സൂക്ഷിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. ഇ-ഫയലല്ല, കടലാസ് ഫയലാണെങ്കില്‍ ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രതിബദ്ധതയുള്ള, വിശ്വാസ്യതയുള്ള ഒരു സംഘം ഉദ്യോഗസ്ഥരുടെ സഹായം വേണം. ഭാഗികമായി കത്തിയ കടലാസ് ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കണമെന്നും ഭാവിയില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി ചോദിച്ചാല്‍ അതു നല്‍കാനാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ തീപിടിത്തം നടന്നിടത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് പൊലിസ് കത്തുനല്‍കി. അഞ്ചു ദിവസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് കത്തുനല്‍കിയത്. സെക്രട്ടേറിയറ്റിലെ ഓഫിസുകള്‍ക്കകത്ത് സി.സി.ടി.വി ഇല്ല. പ്രോട്ടോക്കോള്‍ ഓഫിസിലേക്കു കടക്കുന്ന വഴിയില്‍ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ വിഭാഗം രണ്ടു ദിവസം മുമ്പു തന്നെ അടച്ച് സീല്‍ ചെയ്തിരുന്നു. തീപിടിത്തത്തിനു മുമ്പ് ആരെങ്കിലും ഈ പ്രദേശത്ത് എത്തിയുട്ടുണ്ടോ എന്നറിയാനാണ് ദൃശ്യങ്ങള്‍ പൊലിസ് ചോദിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് വരട്ടെ, അപ്പോള്‍ എല്ലാമറിയാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ രണ്ട് സംഘങ്ങള്‍ വിശദമായി അന്വേഷിക്കുന്നുണ്ടെന്നും അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടുമെന്നും എല്ലാം പുറത്തുവരട്ടെ, അതിന് ശേഷം പറയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രധാനമായ ഒരു ഫയലുകളും കത്തിയിട്ടില്ല. എന്‍.ഐ.എ ആവശ്യപ്പെട്ട എല്ലാം കൊടുക്കാന്‍ തയാറാണ്. തീപിടിത്തത്തില്‍ ചില ഫയലുകള്‍ ഭാഗികമായി കത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോ എന്നതടക്കം എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ടെന്നും ഇതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവശം പരിശോധിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി കമ്മിഷണര്‍ ഡോ.എ കൗശികന്റെ നേതൃത്വത്തിലും ഒരു സമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിന് തീയിട്ട് ഷെല്‍ഫിലിരുന്ന ഫയലുകള്‍ മോഷ്ടിച്ചു: ചെന്നിത്തല

വടക്കാഞ്ചേരി(തൃശൂര്‍): സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ അഗ്‌നിബാധ സംഘടിത അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രതികളെ സംരക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമാണ് തീയിട്ടത്. ഇതിനു ശേഷം ഷെല്‍ഫില്‍ ഇരുന്നിരുന്ന സുപ്രധാന ഫയലുകള്‍ കടത്തിക്കൊണ്ടു പോയതായും ചെന്നിത്തല കുറ്റപ്പെടുത്തി.
ലൈഫ്മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി വടക്കാഞ്ചേരിയില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സത്യഗ്രഹ സമരവും കെ.പി.സി.സി ആഹ്വാനം ചെയ്ത സ്പീക്ക് ഇന്‍ കേരള സമര പരിപാടിയുടെ സംസ്ഥാന തല ഉദ് ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

അന്വേഷണം വഴിതെറ്റിക്കാന്‍
മന്ത്രിമാര്‍
ശ്രമിക്കുന്നു:
കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അന്വേഷണം കഴിയും മുമ്പ് എങ്ങനെയാണ് മന്ത്രിമാര്‍ക്ക് അന്തിമ തീരുമാനത്തിലെത്താനാവുകയെന്ന് അദ്ദേഹം ചോദിച്ചു.
അട്ടിമറിയില്ലെന്ന് കടകംപള്ളിക്ക് എങ്ങനെ പറയാനാകും. ഇ.പി ജയരാജന്‍, തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവര്‍ പലതരത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് മന്ത്രിമാര്‍ക്കുള്ളത്. സ്വര്‍ണക്കടത്തു കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഫയലുകള്‍ സര്‍ക്കാര്‍ കത്തിച്ചതാണ്. ആദ്യത്തെ രണ്ടു ദിവസം ഇ ഫയലുകളാണെന്നാണ് മന്ത്രിമാര്‍ പറഞ്ഞത്. തന്റെ ഓഫിസിലെ തന്ത്രപ്രധാനമായ ഒരു സ്ഥലത്തു തീപിടിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്താണെന്ന് സുരേന്ദ്രന്‍ ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago