യാത്രക്കിടെയുണ്ടാകുന്ന പരാതികള്‍ പൊലിസിനെ അറിയിക്കാന്‍ ആപ്പ്
കൊച്ചി: യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പൊലിസില്‍ അറിയിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന് തുടക്കമിടുന്നുവെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ അറിയിച്ചു. യാത്രാവേളകളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും പൊലിസിന് ജനങ്ങളിലേക്ക് എത്തിക്കേണ്ട നിര്‍ദേശങ്ങള്‍ ഉടനടി ഏതു സമയത്തും എത്തിക്കുന്നതിനും അടിയന്തിര സഹായത്തിനും ആപ്പ് ഉപപയോഗപ്പെടുത്താനാവും.
പൊലിസില്‍ അറിയിക്കണം എന്ന് തോന്നുന്ന രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും കൂടി വോണ്ടിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. ക്യു കോപ്പി എന്നാണ് ആപ്ലിക്കേഷന് നല്‍കിയിരിക്കുന്ന പേര്. പൊതുജനങ്ങള്‍ക്കായി സിറ്റി പൊലിസ് ഏര്‍പ്പെടുത്തിയ കണക്ട് ടൂ കമ്മിഷണറിലൂടെ ലഭിച്ച നിരവധി രഹസ്യ വിവരങ്ങള്‍ക്ക് നടപടിയെടുക്കാന്‍ സാധിച്ചതും അത് വിജയമായതിന്റെയും പശ്ചാത്തലത്തിലാണ് കൂടുതല്‍ സൗകര്യപ്രതമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ മൊബൈല്‍ ആപ്പ് പ്ലാറ്റ്‌ഫോം സജ്ജീകരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും വളരെ വേഗത്തില്‍ വിവരങ്ങള്‍ എത്തിക്കാനും ഏറ്റവും ഫലപ്രദമായ രീതിയില്‍ നടപടികള്‍ എടുക്കാന്‍ പൊലിസിനെ പ്രാപ്തരാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാവേളയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പൊലിസില്‍ അറിയിക്കാന്‍ ആപ്പ് വളരെ പ്രയോജനകരമായിരിക്കും. യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉടനടി ആപ്ലിക്കേഷന്‍ വഴി പൊലിസില്‍ എത്തിക്കാന്‍ കഴിയും. മെട്രോ നഗരമായ കൊച്ചിയില്‍ അനുദിനം ഉണ്ടാവുന്ന ഗതാഗത കുരുക്ക് തത്സമയം അറിയുവാനും നഗരത്തില്‍ ഗതാഗത തടസ്സം ഉള്ളത് ഏതൊക്കെ മേഖലകളിലാണ്, എവിടെയൊക്കെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വഴി തിരിച്ചു വിട്ടിട്ടുള്ളത്, അപകടങ്ങളോ മറ്റെന്തെങ്കിലും മൂലം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ടോ എന്ന് അറിയാനും ആപ്ലിക്കേഷന്‍ സഹായകമാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി കൊച്ചി സിറ്റി പൊലിസ് അലേര്‍ട്ട് നമ്പറായ 9497915555 സേവ് ചെയ്തശേഷം പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ക്യു ആര്‍ കോഡ് ഉപയോഗിച്ചും ആപ്പ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സ്റ്റാര്‍ട്ടപ്പ് ആയ ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊലിസുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും പൊതുജനങ്ങള്‍ക്ക് ഇത് ഉപയോഗപ്രദമായിരിക്കുമെന്ന് കമ്മിഷണര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."