കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിത യാത്ര
കുറ്റ്യാടി: ബസ് പുറപ്പെടുംവരെ വിദ്യാര്‍ഥികള്‍ പുറത്ത് കാത്തുനില്‍ക്കുന്നത് കുറ്റ്യാടി സ്റ്റാന്‍ഡിലെ പതിവ് കാഴ്ചയാണ്. സീറ്റ് മുഴുവന്‍ നിറഞ്ഞാലും ബസിലേക്ക് കുട്ടികള്‍ക്ക് പ്രവേശിക്കാന്‍ ജീവനക്കാര്‍ അനുവധിക്കാറില്ല. ബസ് സ്റ്റാര്‍ട്ടാക്കിയാല്‍ മാത്രമേ ബസിനുള്ളില്‍ കയറിപറ്റാന്‍ കഴിയൂ. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസില്‍ കയറിപ്പറ്റാനാണ് വിദ്യാര്‍ഥികല്‍ ഏറെ പ്രയാസപ്പെടുന്നത്.
പേരാമ്പ്ര സി.കെ.ജി ഗവ കോളജ് അടക്കമുള്ള കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ വിദ്യര്‍ഥിക്കളുടെ ദുരിതം ഇരട്ടിയാണ്. ഉന്നത പഠനത്തിനായി കോഴിക്കോട് വരെ യാത്ര ചെയ്യേണ്ട വിദ്യാര്‍ഥികള്‍ ഏകദേശം രണ്ടു മണ്ണിക്കൂര്‍ നിന്ന് യാത്രചെയ്യുന്നതും വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നുണ്ട്.
പലപ്പോഴും രാവിലെയും വൈകുന്നേരവും വെയിലും മഴയും കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ ഭാഗത്തേക്ക് ബസ് കാത്തു നില്‍ക്കുന്നത്. മൊകോരി ഗവണ്‍മെന്റ് കോളജ്, മടപ്പള്ളി കോളജുകളും, വട്ടോളി നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുമുള്ള വടകര നാദാപുരം മേഖലയിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ മഴയും വെയിലും കൊള്ളാതെ നില്‍ക്കാമെങ്കിലും ബസ് പുറപ്പെടുന്നതിനു മുന്‍പ് കയറാന്‍ അനുമതിയില്ല. പല സമയങ്ങളിലും ഈക്കാര്യത്തെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കവും പതിവു കാഴ്ചയാണ്. മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ പ്രധാനമായും കുറ്റ്യാടി ബസ്സ്റ്റാന്‍ഡിലെത്തിയാണ് ദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നത്.
കാത്തുനില്‍ക്കുന്ന മുഴുവന്‍ കുട്ടികളെയും കയറ്റാതെ തന്നെ ബസ് പുറപ്പെടുന്നതും പതിവാണ്. ബസുകള്‍ കുറഞ്ഞ റൂട്ടിലും, കൂടുതലുള്ള റൂട്ടിലും സ്ഥിതി ഇതുതന്നെയാണ്. കൃത്യസമയത്ത് ബസ് ലഭിക്കാത്തത് കാരണം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏറെ വൈകിയാണ് വീട്ടില്‍ എത്തുന്നത്. കാലങ്ങളായി തുടരുന്ന ഈ തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."