HOME
DETAILS

വാഗമണ്‍ തങ്ങള്‍പാറ ആണ്ടുനേര്‍ച്ച 27ന്

  
backup
April 25 2019 | 07:04 AM

%e0%b4%b5%e0%b4%be%e0%b4%97%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%86%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81

കോട്ടയം: വാഗമണ്‍ കോലാഹലമേട് തങ്ങള്‍പാറയിലെ ശൈഖ് ഫരീദുദ്ദീന്‍ വലിയുല്ലാഹിയുടെ ആണ്ടുനേര്‍ച്ച 27 ,28 ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30ന് ഏന്തയാര്‍ ബദരിയ്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പി.വൈ അബ്ദുല്‍ ലത്തീഫ് പതാകയുയര്‍ത്തും. തുടര്‍ന്ന് വിവിധ പ്രാര്‍ഥനാചടങ്ങുകള്‍ നടക്കും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന സാംസ്‌ക്കാരികസമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. എം.പിമാരായ ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, എം.എല്‍.എമാരായ പി.സി ജോര്‍ജ്, ഇ.എസ് ബിജിമോള്‍ വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ.എം.ഷറഫുദ്ദീന്‍ തലശ്ശേരി,കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.ജസ്സി ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശുഭേഷ് സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും.  ചടങ്ങുകള്‍ക്ക് കൊല്ലം ചിന്നക്കട സെന്‍ട്രല്‍ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ വഹാബ് നേതൃത്വം നല്‍കും. ഉച്ചക്ക് 12ന് അന്നദാനം നടക്കും. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി ആയിരങ്ങള്‍ പ്രാര്‍ഥനകള്‍ക്കും നേര്‍ച്ചകള്‍ക്കുമായി തങ്ങള്‍ പാറയിലെത്തുമെന്നും ഇവര്‍ പറഞ്ഞു. സ്വലാത്ത് മജ്‌ലിസ്, മൗലിദ് പാരായണം, ദിഖ്‌റ ഹല്‍വ, ദു:ആ.മജ്‌ലിസ് എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ആണ്ടു നേര്‍ച്ചക്ക് പുറമേ മറ്റ് ദിവസങ്ങളിലും നിരവധി വിശ്വാസികള്‍ ഇവിടെ എത്താറുണ്ടെന്നും ഇവര്‍ പറഞ്ഞു.
മഖ്ബറയില്‍ എത്താനുള്ള എളുപ്പവഴി ഏന്തയാര്‍-വല്യേന്ത-കോലാഹലമേട് റോഡാണ്.ഈ റോഡിന്റെ പണി പുരോഗമിച്ചു വരുന്നു. മുണ്ടക്കയം ഭാഗത്തുനിന്നും കിഴക്കന്‍ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് ഏലപ്പാറ വഴി കോലാഹലമേട്ടിലെത്താം. മറ്റുള്ളവര്‍ക്ക് ഈരാറ്റുപേട്ട-വാഗമണ്‍ വഴി കോലാഹലമേട്ടിലെത്താം. ഏന്തയാര്‍ ബദരിയ്യ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള മഖാം പരിപാലന സമിതിയാണ് നേതൃത്വം നല്‍കുന്നത്. പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് പണിക്കവീട്ടില്‍, സെക്രട്ടറി സി.എച്ച്. അഷറഫ് ചാന്തയില്‍, പി.പി ഖാലിദ് സഖാഫി, ഏന്തയാര്‍ റഹ്മാന്‍, അബ്ദു ആലസംപാട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  8 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  8 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  8 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  8 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  8 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  8 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  8 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago