HOME
DETAILS
MAL
അന്യായമായ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കണം: ടി.വി ഇബ്രാഹിം എം.എല്‍.എ
backup
July 20 2016 | 23:07 PM
തിരുവനന്തപുരം: എല്ലാ വകുപ്പുകളിലും ജീവനക്കാരെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അന്യായമായി സ്ഥലംമാറ്റുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ടി.വി .ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു.
സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ തിരുവനന്തപുരം ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരോട് രാഷ്ട്രീയപ്രേരിതമായോ, വിവേചനപരമായോ പെരുമാറുകയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റുന്ന കാഴ്ചയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്റ് പോത്തന്‍കോട് റാഫി അധ്യക്ഷനായി.ജില്ലാതല മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്റ് നസിം ഹരിപ്പാട് നിര്‍വ്വഹിച്ചു. എം ഫസിലുദ്ദീന്‍, എം സുബൈര്‍, എ ഇസ്മായില്സേട്ട്, അാനക്കുഴി മുഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."