HOME
DETAILS
MAL
വീട് നഷ്ടപ്പെട്ടവരെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം: തിരുവഞ്ചൂര്‍
backup
August 27 2018 | 17:08 PM
കോട്ടയം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡാമുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത് എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സുപ്രിംകോടതി വിധി ലംഘിച്ചിട്ടും സര്‍ക്കാര്‍ നോക്കിനില്ക്കുകയായിരുന്നു.
ഡാം തുറക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. ഇക്കാര്യം ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടും എന്തുകൊണ്ട് നിയമനടപടിയെടുക്കുന്നില്ല.
ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."