പ്രളയത്തിനിടയിലും കുടിച്ചുകൂത്താടി കേരളം
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ഓണ സീസണില്‍ സംസ്ഥാനം കുടിച്ചുതീര്‍ത്തത് 5.16 കോടി രൂപയുടെ മദ്യം.
അവിട്ടംവരെയുള്ള പത്തുദിവസങ്ങളിലാണ് മലയാളികള്‍ ഇത്രയും കൂടിച്ചുതീര്‍ത്തതെന്ന് ബെവ്‌കോ അധികൃതര്‍ പറയുന്നു. ഉത്രാടദിനത്തില്‍ വിറ്റത് 88 കോടിയുടെ മദ്യമെങ്കില്‍ അവിട്ടം ദിനത്തില്‍ 59 കോടിയുടെ മദ്യവും വില്‍പന നടത്തി.
ഇതാദ്യമായി തിരുവോണദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അല്ലെങ്കില്‍ കഴിഞ്ഞ തവണത്തെ അവിട്ടം വരെയുള്ള 5.33 കോടി രൂപയുടെ വില്‍പന ഈ വര്‍ഷം മറികടക്കുമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഓണം സീസണില്‍ 16 കോടിയുടെ കുറവ് ഈ സീസണില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തെതുടര്‍ന്ന് സംസ്ഥാനത്തെ 60 ഔട്ട്‌ലെറ്റുകള്‍ ഓണദിനങ്ങളില്‍ തുറന്നിരുന്നില്ല. എന്നിട്ടും മദ്യ ഉപഭോഗം വ്യാപകമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെപോലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിനു തന്നെയാണ് ഇത്തവണയും വില്‍പനയില്‍ ഒന്നാംസ്ഥാനം. ഉത്രാടദിനത്തില്‍ 1.22 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ വിറ്റത്. ഒരു ഔട്ട്‌ലെറ്റില്‍ നിന്നു വില്‍ക്കുന്ന മദ്യത്തിന്റെ റെക്കോര്‍ഡാണിത്. പ്രളയദുരിതാശ്വാസത്തിനായി മദ്യത്തിന്റെ വിലയില്‍ 10 ശതമാനം സെസ് ഏര്‍പ്പെടുത്തിയതും വില കൂടിയ വിദേശ നിര്‍മിത വിദേശമദ്യത്തിന്റെ ചില ബ്രാന്‍ഡുകള്‍ വിറ്റതും ആകെ വില്‍പനയുടെ തുക ഉയരാന്‍ കാരണമായെന്നും ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം തിരുവോണദിനത്തില്‍ ബെവ്‌കോ വില്‍പനശാലകള്‍ അടച്ചിട്ടത് ബാറുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."