ദുരിതാശ്വാസ ക്യാംപുകളെ അഭിനന്ദിച്ച് യുനിസെഫും
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കായി തുടങ്ങിയ ദുരിതാശ്വാസ ക്യാംപുകളുടെ നിലവാരത്തെ അഭിനന്ദിച്ച് യുനിസെഫും മറ്റ് ഏജന്‍സികളും. മികച്ച നിലവാരവും വൃത്തിയും സുരക്ഷയും ഉള്ളതാണ് ക്യാംപുകളെന്ന് യുനിസെഫ് വിലയിരുത്തി. ക്യാംപുകള്‍ മികച്ചതാണെന്ന നിലപാടാണ് ശുചിത്വ രംഗത്തെ രാജ്യാന്തര സംഘടനകളെ ഏകോപിപ്പിക്കുന്ന ഏജന്‍സി സ്ഫിയറും കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനയായ കാരിതാസും സ്വീകരിച്ചത്.
ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം, നടത്തിപ്പുകാരുടെ സമീപനം, ശുചിത്വം, ഭക്ഷണനിലവാരം, ആരോഗ്യ പരിപാലനം, സുരക്ഷ തുടങ്ങിയവ മികച്ചതാണ്. ക്യാംപില്‍ കഴിയുന്നവര്‍ക്ക് സന്തോഷം നല്‍കാനും കഴിയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനം മാതൃകാപരമാണ്. മറ്റുള്ളവര്‍ക്ക് ഇതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും യുനിസെഫ് അംഗം ബങ്കു ബിഹാരി ചെങ്ങന്നൂരിലെ ക്യാംപുകളിലെത്തിയ ശേഷം സര്‍ക്കാര്‍ സന്ദര്‍ശക ഡയറിയില്‍ എഴുതി.
ക്യാംപുകളുടെ സംഘാടനം മികച്ചതാണെന്ന അഭിപ്രായമാണ് ശുചിത്വ രംഗത്തെ രാജ്യാന്തര ഏജന്‍സികളുടെ ഏകോപന ചുമതലയുള്ള സ്ഫിയറും സ്വീകരിച്ചത്. ദുരിതാശ്വാസ ക്യാംപുകളുടെ നിലവാരം മികച്ചതാണെന്ന് കത്തോലിക്കാ സഭയുടെ രാജ്യാന്തര സന്നദ്ധ സംഘടനയായ കാരിത്താസും പറയുന്നു.
ദുരിതാശ്വാസ ക്യാംപുകളിലെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനമാണ് ബന്ധപ്പെട്ട ഏജന്‍സികളുടെ വിദഗ്ധര്‍ പരിശോധിക്കുന്നത്. പ്രളയ ബാധിതരുടെ പുനരധിവാസത്തിന് സ്വീകരിക്കുന്ന നടപടികളും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."