HOME
DETAILS

കൊറോണില്‍: പതഞ്ജലിയെ തടയാതെ സുപ്രിംകോടതി

  
backup
August 27 2020 | 19:08 PM

%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a4%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%b2%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%af

ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി കമ്പനി പുറത്തിറക്കിയ വിവാദമായ കൊറോണില്‍ മരുന്നിനെതിരായ കേസില്‍ പതഞ്ജലിക്ക് അനുകൂലമായ നിലപാടുമായി സുപ്രിംകോടതി. കൊറോണില്‍ എന്ന തങ്ങളുടെ ഉല്‍പന്നത്തിന്റെ പേരുപയോഗിക്കുന്നതില്‍നിന്നു പതഞ്ജലിയെ തടയണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ആരുദ്ര എന്‍ജിനീയേഴ്‌സ് സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളുകയായിരുന്നു.
നേരത്തെ, കൊറോണില്‍ എന്ന പേരുപയോഗിക്കുന്നതില്‍നിന്നു മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പതഞ്ജലിയെ തടഞ്ഞിരുന്നു. ട്രേഡ്മാര്‍ക്ക് ഉപയോഗിച്ചതിന് പത്തുലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടിരുന്നു. എന്നാല്‍, മദ്രാസ് ഹൈക്കോടതിയുടെ തന്നെ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരേ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടാണ് ആരുദ്ര എന്‍ജിനീയേഴ്‌സ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ഇതു തള്ളിയ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ബെഞ്ച്, വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് തുടരാമെന്നും വ്യക്തമാക്കി.
കൊവിഡ് മാറ്റുമെന്ന രീതിയില്‍ പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ എന്ന പേരിലുള്ള മരുന്ന് നേരത്തെയും വിവാദമായിരുന്നു. കൃത്യമായ ക്ലിനിക്കല്‍ ട്രയല്‍ നടത്താതെയാണ് മരുന്ന് പുറത്തിറക്കിയതെന്ന ആരോപണത്തിനു പിന്നാലെ, ഈ മരുന്ന് നിരോധിച്ച് വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  11 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  11 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  11 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  11 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  11 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  11 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  11 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  11 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  11 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  11 days ago