കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് വാഹന ചാര്‍ജിങ് ശൃംഖല വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കു ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നു.
ഇതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബി.യെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ രേഖകള്‍ക്കനുസൃതമായി സര്‍ക്കാര്‍ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്തും സര്‍ക്കാരിന്റേയോ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടേയോ സ്വകാര്യ ഏജന്‍സികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനാണ് ആലോചന.
ആദ്യഘട്ടത്തില്‍ ആറ് ജില്ലകളില്‍ കെ.എസ്.ഇ.ബി സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന ജോലി നടന്നു വരികയാണ്. ഇതില്‍ ആദ്യത്തേത് തിരുവനന്തപുരം ജില്ലയിലെ നേമം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിസരത്ത് പൂര്‍ത്തിയായി. 80 കിലോവാട്ട് സ്ഥാപിതശേഷിയു
ള്ള ഈ സ്റ്റേഷനില്‍ ഒരേ സമയം മൂന്ന് കാറുകള്‍ ചാര്‍ജ് ചെയ്യാവുന്ന സംവിധാനമുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരം സ്റ്റേഷനുകള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."