സംസ്ഥാനം നാളെ മത്സ്യത്തൊഴിലാളികളെ ആദരിക്കും
തിരുവനന്തപുരം: പ്രളയദുരിതത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നാളെ സംസ്ഥാനത്തിന്റെ ആദരം നല്‍കും. വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രശസ്തിപത്രവും സമ്മാനിക്കും. ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
റവന്യൂ അഡിഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മേയര്‍ വി.കെ പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.പിമാരായ ഡോ. ശശി തരൂര്‍, ഡോ. എ. സമ്പത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ജില്ലയിലെ എം.എല്‍.എമാര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ എന്നിവര്‍ സംബന്ധിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."