ഇയര്‍ ഔട്ട് സമ്പ്രദായത്തിനെതിരെ ശ്രീകാര്യം സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥി സമരം
ശ്രീകാര്യം: സി.ഇ.ടി. കാമ്പസിനു സമീപം ശാസ്താംകോണത്ത് സ്ഥിതി ചെയ്യുന്ന എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരം. വി.സി. സ്ഥലത്തെത്താത്തതിനെ തുടര്‍ന്ന് സമരക്കാരില്‍ ചിലര്‍ സര്‍വകലാശാല കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹ്ത്യാ ഭീഷണി മുഴക്കി.
ഇന്നലെ രാവിലെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശ്രീകാര്യം സി.ഇ.റ്റി. ക്യാംമ്പസിലെ സാങ്കേതിക യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. ഇയര്‍ ഔട്ട് സമ്പദായം എടുത്തുകളയുകയെന്നതായിരുന്നു പ്രധാന ആവശ്യം. കെ.എസ്.യു.ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് കോഗ്രസ് കോവളം എം.എല്‍.എ. എം.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. പതിനൊന്ന് മണിയോടു കൂടി കെ.എസ്.യു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.
അതിനു ശേഷം ടെക്‌നിക്കല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (ടെക്‌സോ) യുടെ നേതൃത്വത്തില്‍ സര്‍വാകലാശാല കവാടത്തിനു മുന്നില്‍ മാര്‍ച്ച് നടത്തി. പൊലിസ് സംഘം കാവടത്തിനു മുന്നില്‍ വച്ച് വിദ്യാര്‍ഥികളെ തടഞ്ഞു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു. വൈസ് ചാന്‍സിലറെ കണ്ടതിനു ശേഷമേ പിരിഞ്ഞു പോവുകയുള്ളൂവെന്നായിരുന്നു നിലപാട്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ രജിസ്ട്രാര്‍ ഡോ. ജി.പി. പത്മകുമാറിനെ ഓഫീസ് മുറിയിലെത്തി ഉപരോധിച്ചു. പൊലിസ് സാനിധ്യത്തില്‍ രജിസ്ട്രാറുമായി നടത്തിയ ചര്‍ച്ചയില്‍ വൈസ് ചാന്‍സിലര്‍ വൈകുരേം ആറു മണിയോടെ എത്തി വിദ്യാര്‍ഥികളുമായി സംസാരിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ച വിദ്യാര്‍ഥികള്‍ കവാടത്തിനു മുന്നില്‍ സമരം തുടര്‍ന്നു. ഏഴരയോടെ അഞ്ചു വിദ്യാര്‍ഥികള്‍ സര്‍വകലാശാല കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് യൂനിറ്റും സ്ഥലത്തെത്തി. രാത്രി ഒമ്പതോടെ പൊലിസുകാര്‍ അനുനയിപ്പിച്ച് വിദ്യാര്‍ഥികളെ താഴെയിറക്കി.
തുടര്‍ന്ന് സ്ഥലത്തെത്തിയ സര്‍വ്വകലാശാല രജിസ്ട്രാറുമായി വിദ്യാര്‍ഥി പ്രധിനിതികള്‍ ചര്‍ച്ച നടത്തുകയും വി.സി. ഇന്നു രാവിലെ 10 മണിക്ക് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."