HOME
DETAILS
MAL
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞു
backup
August 27 2018 | 17:08 PM
തൊടുപുഴ: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.16 അടിയും മുല്ലപ്പെരിയാറിലേത് 138.88 അടിയുമാണ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. അതേസമയം, രണ്ട് അണക്കെട്ടുകളിലേക്കുമുള്ള നീരൊഴുക്ക് ഇന്നലെ വര്‍ധിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 1506 ക്യുബിക് അടിയായാണ് വര്‍ധിച്ചത്. തമിഴ്നാട് സെക്കന്റില്‍ 2206 ക്യുബിക് അടി ജലമാണ് കൊണ്ടുപോവുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് 200 ക്യുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 114 ക്യുമെക്സ് ജലം മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പ്പാദനത്തിനായി എടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."