HOME
DETAILS
MAL
വീട് കുത്തിത്തുറന്ന് ഇരുപത് പവന് കവര്‍ന്നു
backup
July 20 2016 | 23:07 PM
നെടുമങ്ങാട്: വഴയില പുരവൂര്‍ക്കോണത്ത് അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് ഇരുപത് പവന് സ്വര്‍ണം കവര്‍ന്നു.
വഴയില പുരവൂര്‍ക്കോണം കാരുണ്യയില്‍ കെ.അപ്പുകുട്ടന്‍ നായരുടെ വീട്ടിലായിരുന്നു കവര്‍ച്ച. അസുഖത്തെ തുടര്‍ന്ന് അപ്പുകുട്ടന്‍ നായരുടെ ഭാര്യയെ പ്ലാമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയോടെ അപ്പുകുട്ടന്‍ നായര്‍ വീട്ടില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
നെടുമങ്ങാട് എസ്.ഐ ഡി.ഷിബു കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ച് കേസെടുത്തു. വിരല്‍ അടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."