യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: സുരേഷ് കല്ലട പോലിസിന് മുമ്പാകെ ഹാജരായി
കൊച്ചി: യാത്രക്കാരെ ബസ്സില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട പോലിസിന് മുമ്പാകെ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷനറുടെ ഓഫീസിലാണ് സുരേഷ് ഹാജരായത്. പൊലീസ് സുരേഷിനെ ചോദ്യം ചെയ്തു വരികയാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ചികിത്സയിലായതിനാല്‍ ഇന്നത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു സുരേഷ് കല്ലട അറിയിച്ചിരുന്നത്. എന്നാല്‍, തുടര്‍നടപടികളുമായി മുന്നോട്ട് പോവുമെന്ന് പോലിസ് അറിയിച്ചതോടെയാണ് സുരേഷ് ഹാജരായത്.
മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. യാത്രക്കാരെ മര്‍ദിച്ച കേസില്‍ കല്ലട ട്രാവല്‍സിലെ എല്ലാ പ്രതികളേയും പൊലീസ് അറിസ്റ്റു ചെയ്തിരുന്നു. കേസില്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലിസ് നീക്കം. കല്ലടയുടെ ബസില്‍ യാത്രക്കാരായ യുവാക്കള്‍ക്ക് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് സുരേഷ് കല്ലടയോട് പോലിസ് ഹാജകാന് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."