HOME
DETAILS
MAL
ചീഫ് സെക്രട്ടറി ഗവര്‍ണറെ വിവരങ്ങള്‍ ധരിപ്പിച്ചു
backup
August 27 2018 | 17:08 PM
തിരുവനന്തപുരം: പ്രളയത്തിലകപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ജില്ല തിരിച്ചുള്ള പുരോഗതി ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് വിശദീകരിച്ചു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ വിതരണം ആരംഭിച്ചതായും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് സഹായവാഗ്ദാനം ലഭിച്ചാല്‍ അത് സ്വീകരിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം ഗവര്ണറോടഭ്യര്ഥിച്ചു. സര്‍ക്കാര്‍ നടപടികളില്‍ ഗവര്‍ണര്‍ സന്തുഷ്ടി രേഖപ്പെടുത്തി. കഴിഞ്ഞദിവസം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും സന്ദര്‍ശിച്ച് കേരളത്തിലെ സ്ഥിതി ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."