HOME
DETAILS

കൊവിഡ്: ജൂലൈയില്‍ മരിച്ചത് 51 പേര്‍; ഭൂരിപക്ഷം പേര്‍ക്കും പ്രമേഹവും രക്തസമ്മര്‍ദവും

  
backup
August 27 2020 | 19:08 PM

51-covid-deaths-in-july-in-kerala


തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ആറു ശതമാനം പേര്‍ക്കു മാത്രമാണ് മറ്റു രോഗങ്ങളൊന്നുമില്ലാതിരുന്നതെന്ന് ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.


കൂടുതല്‍ പേര്‍ക്കും പ്രമേഹവും രക്തസമ്മര്‍ദവുമുണ്ടായിരുന്നു. ആകെ 63 പേരുടെ മരണമാണ് ജൂലൈ മാസത്തിലെ ഓഡിറ്റിങിന് പരിഗണിച്ചത്. ഇതില്‍ 51 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് കമ്മിറ്റി സ്ഥിരീകരിച്ചു. ഏഴു പേരുടെ മരണകാരണം കൊവിഡ് അല്ലെന്നും വിലയിരുത്തി. നാലുകേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാനുണ്ട്. ഒരു കേസ് തമിഴ്‌നാട് സ്വദേശിയാണ്.
കൊവിഡ് മരണം സ്ഥിരീകരിച്ച 51 കേസുകളില്‍ മൂന്നു പേര്‍ക്കു മാത്രമാണ് മറ്റു രോഗങ്ങളൊന്നുമില്ലാതിരുന്നത്.

പ്രമേഹബാധിതരായിരുന്ന 35 പേരും രക്തസമ്മര്‍ദമുണ്ടായിരുന്ന 33 പേരുമുണ്ടായിരുന്നു. ആറു പേര്‍ കാന്‍സര്‍ ബാധിതരുമായിരുന്നു. മരണപ്പെട്ടവരില്‍ 44 പേര്‍ക്ക് പ്രത്യേകം യാത്ര പശ്ചാത്തലങ്ങളില്ലായിരുന്നു. ഏഴു ശതമാനം പേര്‍ക്കു മാത്രമാണ് യാത്രാ പശ്ചാത്തലമുണ്ടായിരുന്നത്.
മരണപ്പെട്ടവരില്‍ കൂടുതല്‍ പേരും 60നും 79നും ഇടയില്‍ പ്രായമുള്ളവരായിരുന്നു (29 പേര്‍). 40നും 59നുമിടയില്‍ പ്രായമുള്ള 14 പേരും 80ന് മുകളില്‍ പ്രായമുള്ള ആറുപേരും 20നും 39നുമിടയില്‍ പ്രായമുള്ള രണ്ടു പേരും കഴിഞ്ഞമാസം മരണപ്പെട്ടവരില്‍പ്പെടുന്നു.


ജില്ലാടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം എറണാകുളത്തുനിന്നാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് - 13 മരണം. തിരുവനന്തപുരം- എട്ട്, കാസര്‍കോട് -ആറ്, കൊല്ലം, തൃശൂര്‍ -നാല് വീതം, മലപ്പുറം -മൂന്ന്, ആലപ്പുഴ,കണ്ണൂര്‍ -രണ്ട് വീതം, ഇടുക്കി,കോട്ടയം, പാലക്കാട് -ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  2 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  2 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  2 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  2 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago