ഒമാനൊഴികെ ഗള്‍ഫ് രാഷ്ട്രങ്ങളിലും ആശൂറാഅ് ദിനം ശനിയാഴ്ച
മനാമ: ഇസ്ലാമിക ചരിത്രത്തില്‍ ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയായ ആശൂറാഅ് ദിനം എന്നറിയപ്പെടുന്ന മുഹറം 10 ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആഗസ്റ്റ് 29ന് ശനിയാഴ്ച ആചരിക്കും.
ഇസ്ലാമിക വര്‍ഷാരംഭം കൂടിയായ മുഹറം മാസാരംഭം അറബ് രാഷ്ട്രങ്ങളില്‍ പുതുവത്സരദിനം കൂടിയായതിനാല്‍ മുഹറം മാസപ്പിറവി നിരീക്ഷണവും പ്രഖ്യാപനവും മത കാര്യവിഭാഗങ്ങള് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ച് ശ്രേഷ്ട ദിനങ്ങളായ മുഹറം 9,10 (താസൂആഅ്, ആശൂറാഅ് ദിനങ്ങള്‍) യഥാക്രമം ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഓഗസ്റ്റ് 28, 29 ദിവസങ്ങളിലാണ്. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഹിജ്ജ 30 പൂര്‍ത്തിയാക്കി മുഹറം ആരംഭിച്ച ഒമാനില്‍ മുഹറം 9,10 ശനി, ഞായര്‍ ദിവസങ്ങളിലാണ്.
ഇസ്ലാമില്‍ പവിത്രമായി കണക്കാക്കപ്പെടുന്ന നാലു മാസങ്ങളിലൊന്നായ മുഹറം ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള മാസമാണ്.
ഐഛിക വൃതാനുഷ്ഠാനമുള്പ്പെടെയുള്ള സല്കര്മ്മങ്ങളോടെയാണ് വിശ്വാസികള്‍ മുഹറം മാസത്തെ എതിരേല്ക്കുന്നത്.
ഇതില്‍ ഏറെ പ്രാധാന്യമുള്ള ആശൂറാഅ്, താസൂആഅ് (മുഹറം 9,10) ദിനങ്ങളിലെ രാപകലുകള്‍, പ്രത്യേകമായ പ്രാര്‍ത്ഥനകള്‍, സുന്നത്തു നോന്പ് (ഐഛിക വൃതാനുഷ്ഠാനം), എന്നിവയാല്‍ വിശ്വാസികള്‍ സജീവമാക്കും.
അതേ സമയം കര്‍ബലാ യുദ്ധത്തില്‍ ശഹീദായ ഹുസൈന്(റ)ന്റെ ഓര്‍മ്മ പുതുക്കി ലോകത്തുടനീളമുള്ള ശിയാ വിശ്വാസികളും ദുഖ സാന്ദ്രമായ ചില ചടങ്ങുകള്‍ ഈ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്.
ആശൂറാഅ് ദിനത്തോടനുബന്ധിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മതകാര്യ വിഭാഗങ്ങള്‍, ഔഖാഫ് മന്ത്രാലയങ്ങള്‍ എന്നിവ പ്രത്യേക പ്രഭാഷണ സദസ്സുകളും ഒരുക്കുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഇത്തവണ പ്രഭാഷണ-പ്രാര്‍ത്ഥനാ ചടങ്ങുകളെല്ലാം ഓണ്ലൈനിലായാണ് നടക്കുന്നത്. ആശൂറാഅ് ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും മുഹറം മാസത്തില്‍ നടന്ന ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമാണ് ഇത്തരം സദസ്സുകളിലെ പ്രധാന പ്രതിപാദ്യം.
സമസ്ത ബഹ്റൈന്‍ ഉള്‍പ്പെടെ, വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും പ്രത്യേക മുഹര്‍റം ദിനാചരണ പരിപാടികള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നുണ്ട്.
അതിനിടെ ബഹ്റൈനില്‍ ആശൂറാഅ് അവധി പ്രഖ്യാപിച്ചത് ഓഗസ്റ്റ് 29,30 ദിവസങ്ങളിലായതിനാല്‍ ആശൂറാഅ് ദിനം ഞായറാഴ്ചയാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. മാസപ്പിറവി അടിസ്ഥാനത്തില്‍ ബഹ്റൈനിലും ആശൂറാഅ് (മുഹറം 10) ഓഗസ്റ്റ് 29 ശനിയാഴ്ചയാണെന്ന് മതകാര്യവിഭാഗത്തിലെ പണ്ഢിതരുടെ പക്ഷം. ആയതിനാല്‍ ബഹ്റൈനിലും മുഹറം 9.10 ദിനങ്ങളിലെ വൃതാനുഷ്ഠാനം വെള്ളി, ശനി ദിവസങ്ങളിലാണ്. മാസപ്പിറവി അനുസരിച്ച് കേരളത്തിലും മുഹറം 9,10 വെള്ളി, ശനി ദിവസങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."