കേസന്വേഷണത്തിനു പോയ വാഹനം കോയമ്പത്തൂരില്‍ അപകടത്തില്‍െപ്പട്ടു; ഒരാള്‍ മരിച്ചു
കൊച്ചി: കൊച്ചിയില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച കേസ് അന്വേഷിക്കുന്നതിനായി ഹൈദരാബാദിലേക്കു പോയ പൊലിസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.
പെണ്‍കുട്ടിയുടെ ബന്ധുവും സതേണ്‍ റെയില്‍വേ കോച്ചിങ് ഡിപ്പോ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറുമായ അമ്പൂര്‍ സൂര്യ അവന്യുവില്‍ ഉഷസ് വീട്ടില്‍ ഹരിനാരായണന്‍ (51) ആണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ എ.എസ്.ഐ വിനായകന്‍, സീനിയര്‍ സി.പി.ഒമാരായ രാജേഷ്, അനില്‍, സി.പി.ഒ ഡിനില്‍, പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു വിനു എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
എ.എസ്.ഐ വിനായകന്റെ നില ഗുരുതരമാണ്. പരുക്കേറ്റവരെല്ലാം കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരിച്ചറിയുന്നതിനായി പൊലിസ് ബന്ധുക്കളായ ഹരിനാരായണന്‍, വിനു എന്നിവരെ കൂടെ കൂട്ടുകയായിരുന്നു. കോയമ്പത്തൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഹരിനാരായണനാണ് വാഹനം ഓടിച്ചിരുന്നത്. ഡിനിലിനെയും രാജേഷിനെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അപകട വിവരമറിഞ്ഞ് കൊച്ചിയില്‍നിന്ന് കുടുതല്‍ പൊലിസ് സംഘം കോയമ്പൂത്തിരിലേക്ക് തിരിച്ചിട്ടുണ്ട്.
മരിച്ച ഹരിനാരായണന്റെ സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് ആലപ്പുഴയിലെ കുടുംബ വീടായ വൃന്ദാവനില്‍ നടക്കും.
ഭാര്യ: ഉഷശ്രീ മേനോന്‍, മക്കള്‍: പൂര്‍ണിമ (മാര്‍ ബസേലിയസ് കോളജ് തിരുവനന്തപുരം), രാജ് കൃഷ്ണന്‍ (പട്ടം കേന്ദ്രീയ വിദ്യാലയം തിരുവനന്തപുരം). സഹോദരങ്ങള്‍: ജി. രാധാകൃഷ്ണ പിള്ള (റിട്ട: എക്‌സി. എന്‍ജിനീയര്‍ കെ.എസ്.ഇ.ബി), എം. രാധിക കുമാരി (ചേര്‍ത്തല), എം. ദേവിക കുമാരി (ആലപ്പുഴ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."