സലഫി ആശയബന്ധങ്ങള്‍ വിശകലനം ചെയ്യണം: എസ്.വൈ.എസ്
മലപ്പുറം: ശ്രീലങ്കയില്‍ മുന്നൂറില്‍പരം നിരപരാധികള്‍ കൊല്ലപ്പെട്ട സ്‌ഫോടനങ്ങള്‍ നികൃഷ്ടവും അപലപനീയമാണെന്നും സ്‌നേഹ സന്ദേശങ്ങള്‍ മാത്രം പകരുന്ന ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ പേരില്‍ ചെയ്യുന്നതിലെ അവിവേകം തല്‍പരകക്ഷികള്‍ തിരിച്ചറിയണമെന്നും എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയം ഓര്‍മപ്പെടുത്തി. മതത്തിന്റെ പേരില്‍ ലോകവ്യാപകമായി നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കുന്നവരുടെ സലഫി ആശയബന്ധങ്ങള്‍ ഗൗരവപൂര്‍വം വിശകലനം ചെയ്യപ്പെടണമെന്നും പ്രമാണങ്ങളില്‍ സ്വതന്ത്രമായ ഗവേഷണരീതി സ്വീകരിച്ചതിലെ ഗുരുതര ഭവിഷ്യത്താണ് സംഘടനകള്‍ ഇപ്പോള്‍ നേരിടുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
മലപ്പുറം സുന്നി മഹല്ലില്‍ നടന്ന യോഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷനായി. കെ.എ റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അലവി ഫൈസി കുളപ്പറമ്പ്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലീം എടക്കര, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, മുസ്തഫ അശ്‌റഫി കക്കുപടി, എം. വീരാന്‍ ഹാജി, ശറഫുദ്ദീന്‍ മൗലവി വെണ്‍മനാട്, ഇസ്മാഈല്‍ ഹാജി, സത്താര്‍ വളക്കൈ, ഫരീദ് റഹ്മാനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."