കല്ലട ബസിലുണ്ടായ സംഭവം അംഗീകരിക്കാനാകില്ല: ബി.ഒ.സി.ഐ
കൊച്ചി: കല്ലട ബസിലുണ്ടായത് പോലുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഭവം നടന്ന അന്നുതന്നെ കല്ലട സുരേഷുമായി കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ബന്ധപ്പെട്ടിരുന്നു എന്നാല്‍ അതിനെപ്പറ്റി അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും അവര്‍ അറിയിച്ചു. അക്രമത്തിന് കാരണക്കാരയവരുടെ പേരില്‍ നടപടികള്‍ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പൊതു സമൂഹത്തിന് കാര്യങ്ങള്‍ അറിയാന്‍ സുരേഷ് അധികാരികളുമായി സഹകരിക്കണം. കല്ലട വിഷയത്തില്‍ സംഘടനക്ക് പൂര്ണവിയോജിപ്പുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ബസില്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ അസോസിയേഷന് തന്നെ ഒരു സമിതിയെ നിയോഗിക്കുമെന്നും അവര്‍ മുഖേന പരാതികള്‍ പരിഹരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ ചാര്‍ജ് ഏകീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ സൗകര്യാര്‍ഥം ചാര്‍ജുകള്‍ ഏകീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബി.ഒ.സി.ഐ നാഷനല്‍ പ്രസിഡന്റ് ബാബു പണിക്കര്‍, ലോറന്‍സ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."