സ്നേഹസ്പര്‍ശം പദ്ധതി: ജനകീയ വിഭവ സമാഹരണം തുടങ്ങി
പേരാമ്പ്ര: കിഡ്നി രോഗികള്‍ക്കായുള്ള സ്നേഹസ്പര്‍ശം പദ്ധതിയുടെ പ്രവര്‍ത്തനം വിപുലമാക്കാന്‍ വിവിധ സംഘടനാ പ്രവര്‍ത്തകരുടെ യോഗം പേരാമ്പ്ര സുരഭി അവന്യൂവില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ ബാലന് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി ഉദ്ഘാടനം ചെയ്തു. എ.കെ തറുവൈ ഹാജി, സുജാത മനക്കല്, എസ്.കെ അസ്സയിനാര്‍, എന്‍.പി ബാബു, എ.കെ ചന്ദ്രന് മാസ്റ്റര്‍, ഇ.ടി സത്യന്, പി.കെ.എം ബാലകൃഷ്ണന്, ഒ.ടി ബഷീര്‍, കെ.എം ബാലകൃഷ്ണന്, ബാദുഷ അബ്ദുല്‍സലീം, എം കുഞ്ഞമ്മത് മാസ്റ്റര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി കൃഷ്ണാനന്ദന് സ്വാഗതം പറഞ്ഞു. ജിതേഷ് മുതുകാട് നന്ദി പറഞ്ഞു.
തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്, മുല്ലപ്പള്ളി രാമചന്ദ്രന്, വി.വി ദക്ഷിണമൂര്‍ത്തി, എ.കെ പത്മനാഭന് മാസ്റ്റര്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍ (രക്ഷാധികാരികള്‍), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി (ചെയ), ബി.ഡി.ഒ രാമകാന്തന് (കണ്), എം കുഞ്ഞമ്മത് മാസ്റ്റര്‍ (കോ-ഓഡിനേറ്റര്‍) എന്നിവരടങ്ങിയ വിഭവ സമാഹരണ സംഘാടക സമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."