HOME
DETAILS

ആദിവാസി സാക്ഷരതയില്‍ റെക്കോര്‍ഡ് നേട്ടവുമായി സാക്ഷരതാ മിഷന്‍

  
backup
April 25 2019 | 20:04 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%95


തിരുവനന്തപുരം: സാക്ഷരതാമിഷന്‍ ആരംഭിച്ച മൂന്ന് ആദിവാസി സാക്ഷരതാ പദ്ധതികളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സാക്ഷരത നേടിയത് 9,975 പേര്‍. 2015-17 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദിവാസി മേഖലകളില്‍ സാക്ഷരത നേടിയവരുടെ എണ്ണത്തില്‍ ഒന്‍പത് ഇരട്ടിയാണ് വര്‍ധിച്ചത്.
2015-17 കാലഘട്ടത്തില്‍ 1117 പേര്‍ മാത്രമായിരുന്നു ആദിവാസി മേഖലകളില്‍ സാക്ഷരത നേടിയത്. വയനാട് സാക്ഷരതാ തുല്യതാ പദ്ധതിയില്‍ 4309, അട്ടപ്പാടി സാക്ഷരതാ തുല്യതാ പദ്ധതിയില്‍ 3670, വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 100 ആദിവാസി കോളനികളില്‍ ആരംഭിച്ച സമഗ്ര പദ്ധതിയില്‍ 1996 എന്നിങ്ങനെയാണ് മൊത്തം 9,975 പേര്‍ സാക്ഷരത നേടിയത്. ഇതില്‍ 7565 പേര്‍ സ്ത്രീകളാണ്. അട്ടപ്പാടിയിലെ പ്രത്യേക സാക്ഷരതാ തുല്യതാ പദ്ധതിയുടെ മൂന്നാംഘട്ടം ഇപ്പോള്‍ നടന്നുവരികയാണ്. 1763 പേരാണ് സാക്ഷരതാ ക്ലാസില്‍ പഠിച്ചുവരുന്നത്. വയനാട്ടിലെ രണ്ടാംഘട്ട സാക്ഷരതാ പദ്ധതിയില്‍ 5342 പേരും സമഗ്രയില്‍ 2720 പേരും പഠിച്ചുവരുന്നു.
അട്ടപ്പാടിയിലെ മൊത്തം 192 ഊരുകളിലായി സാക്ഷരതാമിഷന്‍ നടത്തിയ സര്‍വേയില്‍ മൊത്തം 5031 നിരക്ഷരരെയാണ് കണ്ടെത്തിയത്. ഇതില്‍ ഒന്നാംഘട്ടത്തില്‍ 1117, രണ്ടാംഘട്ടത്തില്‍ 2553 എന്നിങ്ങനെ മൊത്തം 3670 പേരെ സാക്ഷരരാക്കി. അവശേഷിക്കുന്ന 1361 പേരെ സാക്ഷരരാക്കുന്നതിനായാണ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ അട്ടപ്പാടിയെ സമ്പൂര്‍ണ സാക്ഷരതാ ബ്ലോക്കായി പ്രഖ്യാപിക്കാനാണ് സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago