വോട്ട് ചെയ്യാന്‍ കഴിയാതെ തെരഞ്ഞെടുപ്പ് മുഖ്യന്‍ ടിക്കറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് ശതമാനം കൂട്ടാന്‍ പാട്ട് സി.ഡി ഇറക്കിയും, പോസ്റ്ററുകള്‍ ഒട്ടിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഊര്‍ജസ്വലനായിരുന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയ്ക്ക് ഈ തെരഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം നിറവേറ്റാന്‍ കഴിയില്ല.
1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മീണ കേരള കേഡറില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. കേരളം മുഴുവന്‍ പുതു വോട്ടറന്മാരെ ചേര്‍ക്കാനും മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള വോട്ട് മാറ്റാനും നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സ്വന്തം വോട്ട് കേരളത്തിലേയ്ക്ക് മാറ്റാന്‍ കഴിഞ്ഞില്ല.
വോട്ടേഴ്‌സ് ലിസ്റ്റില്‍ മീണയുടെ പേരുള്ളത് രാജസ്ഥാനിലെ സ്വായി മോദപൂരിലാണ്. ഇവിടെ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ചുമതലയുള്ളതിനാലും തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിക്കാത്തതിനാലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മീണയ്ക്ക് അവധി അനുവദിക്കില്ല. അതിനാല്‍ തന്നെ രാജസ്ഥാനില്‍ പോയി വോട്ട് ചെയ്യാനും കഴിയില്ല. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഡല്‍ഹിയില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നതിനാല്‍ രാജസ്ഥാനില്‍ സഹോദരങ്ങള്‍ക്കൊപ്പം പോയി വോട്ട് ചെയ്തിരുന്നു.
പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് വച്ചാലോ അതും നടക്കില്ല. പ്രതിരോധ സേനാംഗങ്ങള്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ വിന്യസിച്ചിരിക്കുന്ന മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ പോസ്റ്റല്‍ വോട്ട് ചെയ്യാനാകൂ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അത് ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."