HOME
DETAILS
MAL
നവാസ് ശരീഫ് കോടതിയില്‍ ഹാജരായി
backup
August 27 2018 | 18:08 PM
ഇസ്ലാമാബാദ്: തനിക്കെതിരായ അഴിമതിക്കേസുകളിലെ വാദത്തിനു പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കോടതിയില്‍ ഹാജരായി. അദ്ദേഹത്തിനെതിരേ ബാക്കിയുള്ള കേസുകളില്‍ ആറ് ആഴ്ചകള്‍ക്കകം തീരുമാനമെടുക്കാന്‍ പാകിസ്താന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അല്‍ അസീസ് സ്റ്റീല്‍ മില്‍സ്, ഹില്‍ മെറ്റല്‍ എസ്റ്റാബ്ലിഷ്മെന്റ് എന്നീ കേസുകളിലെ വാദത്തിനാണ് നവാസ് ശരീഫ് ഇന്നലെ കോടതിയില്‍ ഹാജരായത്. കേസുകളില്‍ ഓരോ ആഴ്ചയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഈ കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയോട് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വിവിധ കേസുകളില്‍ നവാസ് ശരീഫ്, അദ്ദേഹത്തിന്റെ മകള്‍ മര്‍യം, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കു നേരത്തെ കോടതി തടവുശിക്ഷ വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."