വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവയ്പ്: മൂന്ന് മരണം
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെയുണ്ടായ വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെടുകയും പത്തിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ജാക്സണ്വില്ലയിലായിരുന്നു സംഭവം.
വാട്ടര്ഫ്രണ്ട്ലി വിഡിയോ ഗെയിം ടൂര്‍ണമെന്റ് നടക്കുന്നതിനിടെ ആക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. 24കാരനായ ഡേവിഡ് കട്സ് എന്നയാളാണ് വെടിവയ്പ് നടത്തിയതെന്നും സംഭവ ശേഷം ഇയാളും സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തെന്നും അധികൃതര്‍ അറിയിച്ചു. 21കാരനായ എലി ക്ലെയ്റ്റന്‍, 27കാരനായ ടെയ്ലര് ലോബര്ട്ട്സണ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
മത്സരത്തില്‍ പരാജയപ്പെട്ടതില്‍ അരിശംപൂണ്ട് അക്രമി മത്സരത്തിലെ എതിരാളികള്‍ക്കു നേരെയും പിന്നീട് മറ്റുള്ളവര്‍ക്കു നേരെയും വെടിവയ്പ് നടത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ നിരന്തരം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന നിയമം പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."