HOME
DETAILS
MAL
മ്യാന്മര് സൈനിക നേതാക്കളെ ഫേസ്ബുക്ക് 'പുറത്താക്കി'
backup
August 27 2018 | 18:08 PM
കാലിഫോര്‍ണിയ: മ്യാന്മര് സൈനിക തലവന്‍ മിന് ഓങ് ഹയിങ് അടക്കമുള്ള സൈനിക നേതാക്കളുടെ പേജുകള്‍ ഫേസ്ബുക്ക് റിമൂവ് ചെയ്തു.
അടിസ്ഥാനരഹിതമായതും പ്രശ്നങ്ങള്‍ക്കു കാരണമാകുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ചാണ് ഇവരുടെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.
മ്യാന്മര് ആര്‍മിയുടെ സീനിയര്‍ ജനറല്‍ മിന് ഓങ് ഹയിങ്ങിന്റേതടക്കം 18 അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഫേസ്ബുക് അധികൃതര്‍ വ്യക്തമാക്കി.
സൈന്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്റെ ഫേസ്ബുക് പേജും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും 52 ഫേസ്ബുക് പേജുകളുമാണ് ഒഴിവാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."