ബി.ജെ.പിക്ക് കേരളത്തില്‍ മുന്നേറ്റമുണ്ടായില്ലെങ്കില്‍ ശ്രീധരന്‍പിള്ള തെറിച്ചേക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയെ ഉള്‍പ്പെടെ മാറ്റി വന്‍ അഴിച്ചുപണി നടത്തിയേക്കും.
തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ഏതിലെങ്കിലും മത്സരിക്കുന്നതിനായി അവസാന നിമിഷം വരെ നീക്കങ്ങള്‍ നടത്തി പരാജയപ്പെട്ട ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മെച്ചമായില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല സീറ്റിനുവേണ്ടിയും അത് ലഭിക്കാതിരുന്നത്തിന് ശേഷം എന്‍.എസ്.എസ് നേതൃത്വവുമായി ചേര്‍ന്ന് ശ്രീധരന്‍പിള്ള നടത്തിയ ശ്രമങ്ങളും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇതിന്റെയെല്ലാം പര്യവസാനം എന്താകുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ അറിയാനാകൂ. ഇക്കാര്യങ്ങളെല്ലാം ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിനും ബോധ്യമായിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനായി കേന്ദ്ര നേതൃത്വം രഹസ്യമായി നിയോഗിച്ചിട്ടുള്ള സംഘം ഇതുസംബന്ധിച്ചെല്ലാം റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
കേരളത്തില്‍ ബി.ജെ.പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോകുകയാണെങ്കില്‍ ശ്രീധരന്‍പിള്ളയെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി പുതിയ ആളെ കൊണ്ടുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."