വിരിയേണ്ടത് മാനവികതയുടെ പൂക്കളങ്ങള്‍
നമുക്ക് ഒരുപാട് ആഘോഷങ്ങളുണ്ട്. ഒരുമത വിശ്വാസി എന്ന നിലയില്‍ എങ്ങനെയാണ് ഈ ആഘോഷങ്ങളെ നോക്കിക്കാണുന്നത്?
ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ആഘോഷങ്ങള്‍. ഓണം, പെരുന്നാള്‍, ക്രിസ്മസ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുടെ മത വിശ്വാസങ്ങളോട് ചേര്‍ന്ന് ഏത് ആഘോഷം വരുമ്പോഴും കേരളത്തില്‍ അവ പൊതു ആഘോഷങ്ങളാണ്. കാരണം വിശ്വാസങ്ങളോടോ ആചാരങ്ങളോടോ ചേര്‍ന്നുകൊണ്ടാണ് അവ ആഘോഷിക്കുന്നത.് എങ്കിലും അവയെല്ലാം പൊതുസമൂഹം ഒന്നിച്ചാണ് ഏറ്റെടുക്കുന്നത് എന്നത് ഈ കാലത്തിന്റെ ഒരു നന്മയാണ്. വിശ്വാസപരമായി ഓരോമതത്തിന്റെയും ആഘോഷങ്ങള്‍ക്ക് പിറകില്‍പല ആചാര അനുഷ്ഠാനങ്ങളുമുണ്ടാകും.
എന്നാല്‍ ഇവിടെയെല്ലാം പൊതുവായി പങ്കുവയ്ക്കുന്ന ചില സ്‌നേഹ സാഹോദര്യങ്ങളുണ്ട്. അവയിലൂടെയാണ് സമൂഹം പരസ്പരം കൈ കോര്‍ക്കുന്നത്.
ഓണം ഒരു മുസ്ലിം വീട്ടു മുറ്റത്ത് പൂക്കളം ഇട്ടുകൊണ്ടോ ക്രിസ്മസ് നമ്മള്‍ നമ്മുടെ വീട്ടില്‍ ഒരു നക്ഷത്രം തൂക്കിയിട്ടുകൊണ്ടോ അല്ല ആചരിക്കേണ്ടത്. ആഘോഷങ്ങള്‍ക്ക് പിറകിലെ ആചാരങ്ങളെയല്ല അവ നല്‍കുന്ന ഒരുമയുടെ സന്തോഷ നിമിഷങ്ങളെയാണ് നാം പരസ്പരം പകരേണ്ടത്.
അതോടൊപ്പം അപരന്റെ ആചാരങ്ങള്‍ക്കും അവന്റെ വിശ്വാസങ്ങള്‍ക്കും സഹായം ചെയ്തു കൊടുക്കുന്നതും നബി ചര്യയാണ്. അപ്പോഴാണ് മതം മാനവിക മൂല്യങ്ങള്‍ പരസ്പരം പകരുന്ന ഒരു പ്ലാറ്റ്‌ഫോം ആയി മാറുന്നത്. തന്നെക്കാണാന്‍ വന്ന ഒരു ജൂതനു പള്ളിയില്‍ തന്നെ അവന്റെ ആരാധനക്ക് അവസരം കൊടുത്തിട്ടുണ്ടായിരുന്നു തിരുനബി. അതിന്റെ അര്‍ഥം അവനു ശിര്‍ക്ക് ചെയ്യാന്‍ അവസരം കൊടുക്കുകയോ എല്ലാ വിശ്വാസ പ്രമാണങ്ങളെയും മുഴുവന്‍ ഇസ്‌ലാമികമായി ശരിവെച്ച് കൊടുക്കുകയോ ആയിരുന്നില്ല. അതിലൊരു വലിയ സന്ദേശമുണ്ട്. അവന്റെ വിശ്വാസം പിന്തുടരാനും അവന്റെ ആരാധനകള്‍ അനുഷ്ഠിക്കാനും അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു പ്രവാചകന്‍.
മുമ്പ് തളിയില്‍ ക്ഷേത്രവാതില്‍ കത്തിക്കാന്‍ ശ്രമിച്ചത് അതിവൈകാരികതയുള്ള ഒരുകൂട്ടം മുസ്ലിം നാമധാരികളാണെന്ന് ആക്ഷേപം ഉയര്‍ന്നപ്പോള്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച് അതിനൊരു തിരുത്തായി പുതിയ വാതില്‍ പണിയുകയായിരുന്നു വിശ്വാസി സമൂഹം. അതിനു പിന്നില്‍ നിന്ന ശിഹാബ് തങ്ങളെ ആ ഇടപെടലിന്റെ നന്മയുടെ പേരില്‍ ലോകം ഇന്നും ഓര്‍ത്തുവെക്കുന്നു. കാരണം അത്തരം ഇടപെടലുകളിലൂടെയാണ് ആ പ്രദേശത്തിന്റെ മതേതര മനസിനേറ്റ മുറിവിനെ ശിഹാബ് തങ്ങള്‍ പരിചരിച്ചത്. അത് കേവലം ഒരു ആരാധനാലയത്തിന്റെ വാതില്‍ ആയിരുന്നില്ല. അപര വിശ്വാസികളെ എങ്ങനെ മാനിക്കണം എന്നും എങ്ങനെ അവരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കണം എന്നുമുള്ള പ്രായോഗികജീവിത സന്ദേശത്തിലേക്ക് തുറന്ന വാതില്‍ കൂടിയായിരുന്നു.
നമ്മുടെ മനസുകളുടെ വാതില്‍ അപരന് വേണ്ടി തുറക്കാനാവുന്നതിലാണ് ഒരു മനുഷ്യന്റെ വിജയം. പാപം ചെയ്യുന്നവരെയും അക്രമം പ്രവര്‍ത്തിക്കുന്നവരെയും അവന്റെ മതത്തിന്റെ വിലാസത്തിലൂടെ അല്ല നാം നോക്കിക്കാണേണ്ടത്. അവര്‍ക്കുമറുപടി നല്‍കേണ്ടത് അവര്‍ ചെയ്യുന്ന അക്രമത്തിന്റെ പാതയിലുമാകരുത്. പാപംചെയ്യുന്നത്‌നമ്മുടെപക്ഷത്തുള്ളവരാകുന്നത്‌കൊണ്ട്അതിനെ ന്യായീകരിക്കുകയോ അവരെ സംരക്ഷിക്കുകയോ ചെയ്യുന്നവരാകാനും പാടില്ല.
ഈ അടുത്ത് കൊടപ്പനക്കല്‍ തറവാട്ടിലേക്ക് സഹായ അഭ്യര്‍ഥനയുമായി വന്ന പൊന്നാനിയിലെ ഒരു അമ്പലക്കമ്മിറ്റിയെ ആശ്വസിപ്പിക്കാന്‍ നമുക്ക് സാധ്യമായിട്ടുണ്ട്. അതൊരു സാമ്പത്തിക സഹായത്തിന്റെ മാത്രം വിഷയമല്ല . അതൊരു വിളക്കിച്ചേര്‍ക്കലാണ്. കണ്ണികള്‍ അറ്റുപോകാതെ മുത്തുമണികള്‍ ഊര്‍ന്നു പോകാതെ സൂക്ഷിക്കുന്ന മതസൗഹാര്‍ദത്തിന്റെ ചില ഹാരങ്ങളുണ്ട്. ഇടക്ക്‌നമുക്കിടയില്‍ ആരൊക്കെയോ അതിനെ മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ഓര്‍മപ്പെടുത്തലുകളുടെ കണ്ണി ചേര്‍ക്കലുകള്‍ കാലം നമുക്ക്‌സമ്മാനിക്കും. ഒരു പക്ഷേ കൊടപ്പനക്കല്‍ തറവാടിന്റെ മുറ്റം ഇത്ര വിശാലമായി തണലൊരുക്കുന്നത്ആര്‍ക്കുവേണ്ടിയാണ്എന്തിനുവേണ്ടിയാണ്എന്ന്അത്കാലത്തെവര്‍ത്തമാനത്തിലൂടെ ഓര്‍മപ്പെടുത്തുന്നതുമാകാം.
ഇവയെല്ലാം ഈ സമൂഹത്തില്‍ പണിയുന്ന ചില സ്‌നേഹത്തിന്റെ പാലങ്ങളുണ്ട്. അവ കാണാതെ ഇവക്കുപിന്നില്‍ സൂക്ഷ്മമായ തൗഹീദ് വിരുദ്ധത ചര്‍ച്ചയാക്കുന്നതിലാണ് അപ്പോഴും ചിലര്‍ക്ക് താല്പര്യം. അത് നമുക്ക് വിടാം. നമ്മുടെ പ്രവര്‍ത്തിയിലെ നന്മ അറിഞ്ഞും നമ്മുടെ ആദര്‍ശത്തിലെ തെളിമകണ്ടും നമ്മോട് ചേര്‍ന്ന് നിന്നവരാണ് എക്കാലത്തും നമ്മുടെശക്തി. അല്ലാതെ അധികാര വിസ്തൃതിയോ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയോ വെച്ചല്ല ഇസ്‌ലാം എന്ന സാമൂഹിക ജീവിതക്രമത്തിന്റെ വിജയം അളക്കേണ്ടത്.
ഞങ്ങളുടെ പിതാവായ പൂക്കോയതങ്ങള്‍ മുതല്‍ ജ്യേഷ്ഠനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുക്കലും ശബരിമലക്ക് പോകുന്ന ധാരാളം സ്വാമിമാര്‍ മലയിടാനും യാത്രക്കുമൊക്കെ ശുഭ മുഹൂര്‍ത്തം അന്വേഷിച്ച് വരുമായിരുന്നു. ഇപ്പോഴും ആ പതിവ് തുടരുന്നുണ്ട്. അവയിലൂടെയൊക്കെ പകരുന്ന പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും വെളിച്ചമൊന്നും കെടുത്താന്‍ ഇവിടെ ഒരുവിധ്വംസക ശക്തികള്‍ക്കും കഴിയില്ല എന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ വിജയം.
സമൂഹത്തില്‍കാലങ്ങളായി നിലനില്‍ക്കുന്നഓരോ പാരസ്പര്യങ്ങളുണ്ട്. അത്പുതുതായി പഠിപ്പിക്കാനുള്ളതൊന്നുമല്ല. ഒരു പുതിയപാഠവും പകരാനില്ല. ഇന്നലെകളില്‍നാം പരസ്പരം പകര്‍ന്നവയെ ഓര്‍മപ്പെടുത്തുക മാത്രമാണ് ചെയ്യാനുള്ളത്.
പുതിയകാലത്ത് നമ്മില്‍നിന്നു നന്മ കൈമോശം വന്നുകൊണ്ടിരിക്കുന്നു എന്ന്പറയാമോ? ചോദിക്കാന്‍ കാരണം മതത്തോട്‌ചേര്‍ത്ത് അശുഭകരമായ വാര്‍ത്തകളും കേള്‍ക്കാറുണ്ട്. മതാനുയായികളെ വിലയിരുത്തി തന്നെയല്ലേ പൊതുസമൂഹം അവരുടെ മതത്തെ വിലയിരുത്തുന്നത്?
നന്മ കൈമോശം വന്നു എന്ന് പറയാന്‍ കഴിയില്ല. നമ്മെ ഭിന്നിപ്പിക്കാന്‍ പുറത്ത് നിന്നാരും വരുന്നില്ല എന്നതാണ് സത്യം. പക്ഷെ നമുക്കിടയില്‍ അതിരുകളുണ്ട്. വേര്‍തിരിവുകള്‍ ഉണ്ട്. എന്നുപറഞ്ഞ് നിരന്തരം ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. അവര്‍ ഞങ്ങള്‍ നിങ്ങള്‍ എന്ന് നമുക്കിടയില്‍ പലതരത്തില്‍ വേര്‍ തിരിവുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. അവയെ പ്രതിരോധിക്കാന്‍ നമ്മളൊന്നാണെന്ന് പരസ്പരം ചേര്‍ന്നുനില്‍ക്കുന്നതിലൂടെയേ സാധ്യമാകൂ.
മതമൂല്യങ്ങള്‍ജീവിതത്തില്‍പകര്‍ത്തി സമൂഹത്തിനുമാതൃകയാവുന്നതിലൂടെയേ മതം മാനവീകതയുടേതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാകൂ.
മതഗ്രന്ഥങ്ങളെയോ പ്രവാചകജീവിതങ്ങളെയോ അല്ല പുതിയ തലമുറ നോക്കിക്കാണുന്നത്. അവര്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നവരും വര്‍ത്തമാനത്തില്‍ നിന്ന് നിലപാടുകള്‍ രൂപീകരിക്കുന്നവരുമാണ്. നിങ്ങള്‍ ഒരുസത്യവിശ്വാസിയാണെന്ന് ബോധ്യമുണ്ടെങ്കില്‍ അവ നിങ്ങളുടെ ജീവിതത്തിലൂടെയാണ് അപരന് അനുഭവ വേദ്യമാക്കേണ്ടത് .
മതം എന്ന സംഘടനയിലേക്ക് ആളെക്കൂട്ടി സംഘടനാശക്തി കാണിക്കുന്നതല്ല ധാര്‍മിക മൂല്യങ്ങള്‍ പകര്‍ത്തിയ ഒരു മാതൃകാരൂപമായി സമൂഹത്തെ മാറ്റിയെടുക്കുന്നതിലാണ് മത വിശ്വാസത്തിന്റെ വിജയം.
മതം കലഹവും കലാപവുമാണ് ലോകത്ത് സൃഷ്ടിക്കുന്നതെന്ന് പുതിയ കാലത്ത് മതവിരുദ്ധരുടെ പതിവായി കേള്‍ക്കുന്ന ആക്ഷേപമാണ്. ഒറ്റപ്പെട്ട പല ഉദാഹരണങ്ങളും അവക്കുണ്ട് എന്നത് വസ്തുതയുമാണ്.
വ്യക്തികള്‍ക്ക് മുസ്ലിം ഐഡന്റിറ്റി ഉള്ളത് കൊണ്ടോ സംഘടനകള്‍ ചില മുസ്ലിം രാഷ്ട്രങ്ങളില്‍ ഉള്ളവ ആയതുകൊണ്ടോ അവയെ ഇസ്‌ലാമിക ഭീകരത എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ല.
ഭീകരതയേയും തീവ്രവാദത്തേയും മുസ്ലിം ഭീകരത ഹിന്ദു ഭീകരത ക്രിസ്ത്യന്‍ ഭീകരത എന്നൊക്കെ വര്‍ഗീകരിക്കുന്നതുതന്നെ തെറ്റാണ്. മനുഷ്യനും പ്രകൃതിക്കും ദോഷമാകുന്ന എല്ലാ പ്രവര്‍ത്തിയും അതിന്റെ ലേബലുകളോ ദേശ വിലാസങ്ങളോ മതപരിസരമോ നോക്കാതെ തന്നെ എതിര്‍ക്കപ്പെടണം.
ഞാന്‍ ഒരു മുസ്ലിം ആയതിനാല്‍ തീര്‍ച്ചയായും അത്തരം സംഘര്‍ഷ പരിസരങ്ങളെ കുറിച്ച് ധാര്‍മികമായി ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. കാരണം മുസ്ലിം വിലാസത്തില്‍ പ്രത്യക്ഷപ്പെടുന്ന തിന്മകളെ അത് ദീനല്ല എന്ന് എതിര്‍ക്കാന്‍ എനിക്കും നിങ്ങള്‍ക്കും കഴിയുന്നില്ലെങ്കില്‍ നമ്മള്‍ പ്രാവാചക ധര്‍മ വ്യവസ്ഥയെ തന്നെയാണ് തള്ളിക്കളയുന്നത്. തെറ്റായ കാര്യങ്ങള്‍ക്ക് സ്വന്തം പക്ഷത്തെ തുണക്കുന്നതു പോലും വര്‍ഗീയതയായി എണ്ണിയ ഒരു പ്രവാചകന്‍ ആയിരുന്നു മുഹമ്മദ് നബി.
ലോകത്ത് എവിടെയും ഇസ്‌ലാമിലേക്ക് ആളുകള്‍ കടന്നു വന്നത് അതിന്റെ സാമൂഹിക തുല്യ നീതിയും സമത്വസുന്ദരമായ പ്രത്യയശാസ്ത്രത്തിന്റെ മേന്മയും കണ്ടുകൊണ്ടാണ്. ആയുധങ്ങളുടെ ഭാഷയിലല്ല
സ്‌നേഹത്തിന്റെയും കരുണയുടെയും ഭാഷയിലാണ് അവര്‍ കാലത്തോട് സംവദിച്ചത്. അല്‍ അമീന്‍ എന്ന വിളിപ്പേരില്‍ വിശ്രുതനായ, ജീവിതത്തില്‍ കറകളഞ്ഞ നീതിബോധം പുലര്‍ത്തിയ ഒരു മനുഷ്യ ജീവിതമായിട്ടാണ് കാലം അടയാളപ്പെടുത്തിയത്. സംശുദ്ധിയുള്ളൊരു ജീവിത മാതൃക കൊണ്ടാണ് അവര്‍ അനുയായികളെ സൃഷ്ടിച്ചത്. ഒരുതലമുറയുടെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടപ്പോഴാണ്അധര്‍മത്തിനെതിരേ അവര്‍ പോരാട്ടങ്ങള്‍ക്കിറങ്ങിയത്. യുദ്ധത്തില്‍ ശത്രുവിന്റെ ആയുധം വീണുപോയാല്‍ അത് എടുക്കുന്നത് വരെ അവനെ ആക്രമിക്കരുതെന്നായിരുന്നു അവരുടെ യുദ്ധനീതികള്‍ പോലും. നീതിക്കു വേണ്ടിയുള്ള കലഹങ്ങളായിരുന്നു അവരുടെ യുദ്ധങ്ങള്‍ പോലും.
സാമ്രാജ്യ വിസ്തൃതികള്‍ക്കും അനുയായികളുടെ എണ്ണപ്പെരുപ്പത്തിനും വേണ്ടി നടത്തിയ ഒരു യുദ്ധവും പ്രവാചകന്റെ ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. മതാനുയായികളുടെ എണ്ണമായിരുന്നില്ല അതിന്റെ മാനവിക ധര്‍മശാസ്ത്രം ലോകത്ത് മുഴുവന്‍ എത്തിക്കുകയായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. സ്വയം ജീവിത മാതൃകയായ പ്രവാചകരും അനുയായികളും തന്നെയാണ് ഇസ്‌ലാമിന്റെ വെളിച്ചത്തെ രാജ്യാതിര്‍ത്തികള്‍ വിട്ട് ലോകത്തില്‍ മുഴുവന്‍ വ്യാപിക്കാന്‍ കാരണമായത്. അതിനാല്‍ സ്വയം ജീവിതമാതൃകയാവുക എന്നതാണ് ഓരോ വിശ്വാസിയുടെയും ധര്‍മം.
ആഘോഷങ്ങള്‍ പകരുന്ന നന്മകളെ കുറിച്ച്?
നേരത്തെ പറഞ്ഞതുപോലെ ആഘോഷങ്ങളെ അതാതു മതങ്ങളുടെ ആചാരപരമായി മാത്രമല്ല നമ്മളാരും ഇന്നലെകളില്‍ നോക്കിക്കണ്ടിട്ടുള്ളത്. അയല്‍വാസിയുടെ സന്തോഷം നമ്മുടേത് കൂടിയാകുന്നിടത്താണ് നമ്മിലെ നന്മയുടെ വിജയം. അവരുടെ ആഘോഷം നമ്മുടേത് കൂടിയാകുന്നിടത്താണ് നമ്മള്‍ പേറുന്ന ശാന്തിമതത്തിന്റെ വിലാസം പേറാന്‍ നമ്മെ പ്രാപ്തനാക്കുന്നത്. എനിക്കൊക്കെ ഓണത്തെ കുറിച്ചുള്ള ഓര്‍മകള്‍ ഇന്നത്തെക്കാള്‍ മനസില്‍ തങ്ങി നില്‍ക്കുന്നത് കുട്ടിക്കാലമാണ്. തറവാട്ടില്‍ അകത്തും പുറത്തുമൊക്കെ വീട്ടുജോലികളില്‍ സഹായിക്കാനും കൃഷിക്കാര്യങ്ങള്‍ നോക്കി നടത്താനുമെല്ലാം ഹിന്ദു സഹോദരങ്ങളുണ്ടായിരുന്നു.
ഓണം വരുന്നത് അവര്‍ കാത്തിരിക്കുന്നത് പോലെ ഞങ്ങളും കാത്തിരിക്കും. അവര്‍ക്ക് ഞങ്ങളുടെ തറവാട്ടില്‍ നിന്ന്ഓണക്കോടികള്‍ കൊടുക്കുന്നതും ഓണത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതുമെല്ലാം കൗതുകപൂര്‍വം അന്നൊക്കെ നോക്കിക്കണ്ടിരുന്നു. അവര്‍ അവരുടെ വീട്ടില്‍ നിന്നു കാഴ്ചക്കുലകള്‍ കൊണ്ടുവരുമ്പോഴാണ് ഓണമെത്തി എന്ന് ഞങ്ങള്‍ കുട്ടികള്‍ അറിയുന്നത്. ഇപ്പോഴും ഓണം ഞങ്ങളുടെ വീടുകളില്‍ കടന്നുവരുന്നത്അത്തരം സ്‌നേഹസമ്മാനങ്ങളിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും തന്നെയാണ്.
ബാപ്പയുണ്ടായിരുന്ന കാലത്തെ ഓണത്തെ കുറിച്ച് അവരില്‍ പലരും അയവിറക്കുന്നത് അഭിമാനപൂര്‍വം കേട്ടു നില്‍ക്കാറുണ്ട്. മതവും ജാതിയും വര്‍ഗവും വര്‍ണവുമില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം പകരുന്ന ആഘോഷങ്ങള്‍ തന്നെയാണ് പരസ്പരം അതിരുകള്‍ തിരിച്ച് മനുഷ്യരെ അകറ്റാന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്ക് നല്‍കാനുള്ള ഏറ്റവും വലിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."