അഫ്ഗാനിലെ വ്യോമാക്രമണം: പിന്നില്‍ തങ്ങളല്ലെന്ന് റഷ്യ
മോസ്കോ: അഫ്ഗാനിസ്താനില്‍ നടന്ന വ്യോമാക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന ആരോപണം റഷ്യ നിഷേധിച്ചു. അഫ്ഗാനും തജിക്കിസ്താനും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു തങ്ങളുടെ സൈന്യം പ്രവേശിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തുകയോ ചെയ്തിട്ടില്ലെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ ദുര്ഖാദ് ജില്ലയിലെ തക്ഹാര്‍ പ്രവിശ്യയില്‍ വ്യോമാക്രമണം നടത്തിയതുമായി ബന്ധപ്പെട്ടു റഷ്യയ്ക്കെതിരേ ആരോപണവുമായി അഫ്ഗാന് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു.
വിദേശ സൈന്യമാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ തജിക്കിസ്താനാണോ റഷ്യയാണോ അതിനു പിന്നിലെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നുമായിരുന്നു അഫ്ഗാന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഈ ആരോപണമാണ് റഷ്യ നിഷേധിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."