അധികൃതരുടെ കനിവിനായി കാത്ത് അയ്യംകൊല്ലി-കുതിരവട്ടം ആദിവാസി കോളനി
പഞ്ചായത്ത് നിര്‍മിച്ചു നല്കിയ വീടുകള്‍ ചോര്‍ന്നൊലിക്കുന്നു
ഒരു വീട്ടില്‍ കഴിയുന്നത് ഒന്നിലധികം കുടുംബങ്ങള്‍
ഗൂഡല്ലൂര്‍: ആദിവാസി വിഭാഗത്തിന്റെ വികസനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും ഗുണഫലം ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയാണ് അയ്യംകൊല്ലി കുതിരവട്ടം ആദിവാസി കോളനിയിലെ കുടുംബങ്ങള്‍. 50 കുടുംബങ്ങളാണ് കോളനിയിലുള്ളത്. വാസ യോഗ്യമായ വീടില്ലാത്തതാണ് കോളനിയിലെ പ്രധാന പ്രശ്നം.
കോളനിയിലെ കുറച്ച് കുടുംബങ്ങള്‍ക്ക് ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയന്‍ വീടുകള്‍ നിര്‍മിച്ചു നല്‍കിയെങ്കിലും ഇവ ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാതായിരിക്കുകയാണ്. നിലവില്‍ കാറ്റടിച്ചാല്‍ നിലംപൊത്താവുന്ന ചെറിയ കൂരകളിലാണ് കോളനിക്കാരുടെ വാസം. ചില വീടുകളില്‍ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഞെരുങ്ങിയും കഴിയുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്തെത്തുന്ന അധികൃതരും രാഷ്ട്രീയക്കാരും പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെന്ന് കോളനിക്കാര്‍ പറയുന്നു. കോളനിയില്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്തത് പകര്‍ച്ച വ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് വീടും പഞ്ചായത്ത് നിര്‍മിച്ച് നല്കിയ ചോര്‍ന്നൊലിക്കുന്ന വീടുകള്‍ അറ്റകുറ്റപ്പണിയും നടത്തണമെന്നും കോളനിവാസികള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."