പൊലിവ് കാംപയിന് തുടക്കമായി
കല്‍പ്പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൊലിവ് കാംപയിന്‍ പ്രസിഡന്റ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനും കൃഷി വകുപ്പും പദ്ധതിക്കാവശ്യമായ പച്ചക്കറിതൈകള്‍ നല്‍കി.
ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന കദളീവനം പദ്ധതിക്കുള്ള വാഴത്തൈകള്‍ ഉദയ അയല്‍കൂട്ടത്തിന് വിതരണം ചെയ്തു. ഓണക്കാലത്തേക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും വിഷമയമില്ലാതെ ലഭ്യമാക്കുതിനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കുതെന്നും കുടുംബശ്രീ കാംപയിനിലൂടെ പരമാവധി പൊതു, സ്വകാര്യ ഭൂമിയില്‍ കൃഷി ഇറക്കി ഇത് സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ബീന വിജയന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് പി അസൈനാര്‍ അധ്യക്ഷനായി.
കുടുംബശ്രി ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഡോ. മാത്യു തോമസ്, സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഗിരിജ ഗോപി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല ദിനേഷ് ബാബു, കുടുംബശ്രീ കണ്‍സല്‍ട്ടന്റ് ആശാ പോള്‍, മെമ്പര്‍ സെക്രറി സന്തോഷ് കുമാര്‍, കൃഷി ഓഫീസര്‍ ചിത്ര, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."