സമ്മാനങ്ങള്‍ നല്‍കും, എന്നാല്‍ വോട്ട് നല്‍കില്ലെന്ന് മമത
കൊല്‍ക്കത്ത: എല്ലാ വര്‍ഷവും മമത ബാനര്‍ജി കുര്‍ത്തകളും സമ്മാനങ്ങളും നല്‍കാറുണ്ടെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിന് പ്രതികരണവുമായി തൃണമൂല്‍ അധ്യക്ഷ.
ഞങ്ങള്‍ അതിഥികളെ സ്വീകരിക്കുന്നത് രസഗുളയും സമ്മാനങ്ങളും നല്‍കിക്കൊണ്ടാണ്. എന്നാല്‍ ഒരു വോട്ടുപോലും ബി.ജെ.പിക്ക് നല്‍കില്ല.
മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ മറുപടി.
ഹൂഗ്ലിയില്‍ ഹെറാംപൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. പ്രത്യേക അവസരങ്ങളില്‍ അതിഥികളെ ഉപാചാരതയോടെ സ്വീകരിക്കുകയെന്നുള്ളതാണ് ബംഗാളുകാരുടെ സംസ്കാരമെന്ന് മമത പറഞ്ഞു.
നടന് അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിനിടെയാണ് മമത സമ്മാനം നല്കുന്ന കാര്യം മോദി വെളിപ്പെടുത്തിയത്. അഭിമുഖം പുറത്തുവന്നയുടന്‍ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു.
മമതയും മോദിയുമായി രഹസ്യ ധാരണയുണ്ടെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന് മിത്ര ആരോപിച്ചു.
കൊല്‍ക്കത്ത പ്രസ് ക്ലബിലെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മിത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."