HOME
DETAILS
MAL
പാകിസ്താനില്‍ ഒരു പോളിയോ വര്‍ക്കര്‍കൂടി കൊല്ലപ്പെട്ടു
backup
April 25 2019 | 20:04 PM
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പോളിയോ വര്‍ക്കര്‍മാര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ ചാമനിലുണ്ടായ ആക്രമണത്തില്‍ ഒരു വനിതാ വര്‍ക്കറാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പോളിയോ വാക്‌സിനേഷന്‍ പ്രചാരണത്തിനിറങ്ങിയ സംഘത്തിനു നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പിടികൂടാനായിട്ടില്ല.
ഈ ആഴ്ച മാത്രം പാകിസ്താനില്‍ നാല് പോളിയോ വര്‍ക്കര്‍മാരാണ് കൊല്ലപ്പെട്ടത്. ജനങ്ങളുടെ പ്രത്യുല്‍പാദനശേഷി ഇല്ലാതാക്കാനുള്ള നീക്കമാണ് പോളിയോ വാക്‌സിനു പിന്നിലെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ആക്രമണങ്ങളെന്നാണ് റിപ്പോര്‍ട്ട്. 20 വയസ് പ്രായമുള്ള റാഷിദ ബിബിയെന്ന പോളിയോ വര്‍ക്കറാണ് ഇന്നലെ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."