പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍, ഓഫിസ് ജപ്തി ചെയ്തു
കോന്നി: വകയാര്‍ കേന്ദ്രമാക്കിയുള്ള പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ ഉടമ തോമസ് ഡാനിയേലിന്റെ രണ്ട് മക്കള്‍ ഡല്‍ഹിയില്‍ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. റിനു സ്ഥാപനത്തിന്റെ സി.ഇ.ഒയും റിയ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.
ഇരുവരും ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ച് ഇരുവരേയും പൊലിസിന് കൈമാറി.
അതേസമയം, വകയാറിലെ കമ്പനിയുടെ ആസ്ഥാനമന്ദിരത്തില്‍ പത്തനംതിട്ട സബ് കോടതി നോട്ടിസ് പതിപ്പിച്ചു. രാവിലെ പത്തിന് കോന്നി സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നോട്ടിസ് പതിപ്പിച്ചത്.
നിക്ഷേപകനായ അടൂര്‍ സ്വദേശി സുരേഷ് കെ.വി നല്‍കിയ ഹരജി പരിഗണിച്ച് സബ് കോടതിയുടേതാണ് നടപടി. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വിവിധ സ്റ്റേഷനുകളിലായി 300 ഓളം പരാതികളാണ് ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."