ദുരന്തം നേരിടാന്‍ ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനവുമായി എന്‍.എസ്.എസ്
മുക്കം: സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ വിദ്യാര്‍ഥികളുടെ പടയൊരുങ്ങുന്നു. വിദ്യാര്‍ഥി തലത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനവുമായാണ് നാഷനല്‍ സര്‍വിസ് സ്‌കീം (എന്‍.എസ്.എസ്) ഒരുങ്ങുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ സാധാരണമാകുന്ന സാഹചര്യം സംസ്ഥാനത്ത് ഉടലെടുത്തതോടെയാണ് വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ ഫലപ്രദമായ രീതിയില്‍ ദുരന്ത ലഘൂകരണ ഇടപെടല്‍ നടത്താന്‍ എന്‍.എസ്.എസ് തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 'നോട്ട് മി... ബട്ട് യു...' കാംപെയിനും നടത്തും. ഇതിലൂടെ എന്‍.എസ്.എസ് വളണ്ടിയര്‍മാരടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനവും മാനസിക കരുത്തും നല്‍കും.
ഇതിനായി വിദ്യാഭ്യാസ ജില്ലാ തലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍പര്യമുള്ള 10 അധ്യാപകര്‍ വീതമടങ്ങുന്ന ഒരു ടീമിന് ജില്ലാ കണ്‍വീനര്‍മാര്‍ പി.എ.സി തല ഏകോപനത്തില്‍ രൂപം നല്‍കും.
ഇത്തരത്തില്‍ രൂപീകരിക്കുന്ന 300 അംഗ ടീമിന് രണ്ടുഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുക. ഇവരുടെ നേതൃത്വത്തില്‍ സമഗ്ര മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിശീലനം നല്‍കാനാകുമെന്നാണ് കരുതുന്നത്.
ഓരോ കേന്ദ്രങ്ങളിലും പൊതുജനങ്ങളെയും എന്‍.എസ്.എസ് വളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തി ക്രൈസിസ് മാനേജ്‌മെന്റ് ടീമിന് രൂപം നല്‍കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."