പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി മലയോര യുവാക്കള്‍
കാളികാവ്: പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് മലപ്പുറത്തിന്റെ സ്‌നേഹവും പരിചരണവും ആശ്വാസമാകുന്നു. ചെങ്ങന്നൂര്‍, ചാലക്കുടി ഭാഗങ്ങളില്‍ മലപ്പുറത്തെ യുവാക്കള്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഏറെ ആശ്വാസമാകുകയാണ്.
മലയോര മേഖലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് യുവാക്കള്‍ തൃശൂരിലെ വിവിധ ഭാഗങ്ങളിലും ചെങ്ങന്നൂരിലേക്കും പുറപ്പെട്ടിട്ടുള്ളത്. അധികൃതരുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ള മേഖലയിലേക്കാണ് ആളുകളെത്തുന്നത്. മലയോരത്ത് നിന്ന് പുറപ്പെട്ട സംഘത്തില്‍ വയറിങ്, പ്ലമ്പിങ് മേഖലകളിലെ തൊഴിലാളികളുള്‍പ്പെടെയുള്ളവരുമുണ്ട്.
കാളികാവ്, ചോക്കാട്, തുവ്വൂര്‍ പഞ്ചായത്തുകളില്‍ നിന്ന് മാത്രമായി 300 ലേറെ പേരാണ് ശുചീകരണ രംഗത്തുള്ളത്.
ശുചീകരണത്തിനെത്തിയ മലപ്പുറത്തുകാരുടെ സ്‌നേഹം പ്രളയ ദുരിത വേളയില്‍ ആശ്വസം കൂടിയാണെന്നാണ് അവിടത്തെ വീട്ടുകാര്‍ പറയുന്നത്.
ഓണാവധിയായതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ട്. മലയോരത്തെ ക്ലബ്, വിവിധ രാഷ്ട്രീയ, സംഘടന പ്രവര്‍ത്തകരാണ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പെരുന്നാള്‍, ഓണം ആഘോഷിക്കാന്‍ മാറ്റിവച്ച തുകയാണ് യാത്രാ ചെലവിനും മറ്റുമായി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."